

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും പേശികളുടെ ആരോഗ്യത്തിനും കോശങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പ്രോട്ടീന്‍ ആവശ്യമാണ്. ജിമ്മില്‍ വ്യായാമം ചെയ്യുന്നവരും ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരും ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സാധാരണയായി ചിക്കന്‍, മുട്ട, മത്സ്യം, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് പ്രോട്ടീന്റെ പ്രധാന ഉറവിടങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഈ പട്ടികയിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരു ഭക്ഷണമാണ് പാര്മെസാന് ചീസ്.
പശുവിന് പാലില്‍നിന്ന് നിര്‍മിക്കുന്ന ഒരു കട്ടിയുള്ള ചീസാണ് പാര്മെസാന്. പ്രത്യേക രീതിയില്‍ തയ്യാറാക്കി ദീര്‍ഘകാലം പാകപ്പെടുത്തിയെടുക്കുന്ന ഈ ചീസിന് വ്യത്യസ്തമായ രുചിയും മണവുമുണ്ട്. സാധാരണയായി പാസ്ത, സാലഡ്, സൂപ്പ് തുടങ്ങിയ വിഭവങ്ങളുടെ മുകളില്‍ ചുരണ്ടിയിട്ടാണ് ഇത് ഉപയോഗിക്കുന്നത്. പാലിലെ പോഷകങ്ങള്‍ സാന്ദ്രീകരിക്കപ്പെടുന്നതിനാല് പാര്മെസാന് ചീസില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

ഭക്ഷണ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്ന 'ടേസ്റ്റ് അറ്റ്ലസി'ന്റെ കണക്കുകള്‍ പ്രകാരം, 100 ഗ്രാം പാര്മെസാന് ചീസില്‍ ഏകദേശം 36 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു ചില ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ അളവ് വ്യത്യസ്തമാണ്. ചില പ്രോട്ടീന്‍ വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പര്മേസിയന് ചീസില്‍ എത്ര പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം.
ഭക്ഷണത്തിന്റെ ഇനം, പാകം ചെയ്യുന്ന രീതി, ഈര്‍പ്പത്തിന്റെ അളവ് എന്നിവയനുസരിച്ച് പോഷകമൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകും.

പാര്മെസാന് ചീസ് സാധാരണയായി വലിയ അളവില്‍ കഴിക്കുന്ന ഭക്ഷണമല്ല. പാസ്തയുടെയോ സാലഡിന്റെയോ മുകളില്‍ കുറച്ച് ചുരണ്ടിച്ചേര്ക്കുകയാണ് പതിവ്. ഏകദേശം 2830 ഗ്രാം പാര്മെസാനില് 910 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കാം. അതിനാല്‍ ചെറിയ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. പാലില്‍നിന്ന് നിര്‍മിക്കുന്നതിനാല്‍ ഗുണമേന്മയുള്ള പ്രോട്ടീന്റെ ഉറവിടവുമാണ് പാര്മെസാന്.
പേശികളുടെ വളര്‍ച്ചയ്ക്കും വ്യായാമത്തിനു ശേഷമുള്ള പേശികളുടെ വീണ്ടെടുപ്പിനും പ്രോട്ടീന്‍ പ്രധാനമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പാര്മെസാന് ചീസ് ചെറിയ അളവില്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഈ ചീസിനെ മാത്രം ആശ്രയിക്കേണ്ടതില്ല. മുട്ട, മീന്‍, ചിക്കന്‍, പാല്, തൈര്, പയര്‍വര്‍ഗങ്ങള്‍, ടോഫു തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വ്യത്യസ്ത ഭക്ഷണങ്ങളില്‍നിന്ന് പോഷകങ്ങള്‍ നേടുന്നതാണ് സമീകൃതാഹാരത്തിന് നല്ലത്.
പ്രോട്ടീന്‍ കൂടുതലുണ്ടെന്നതുകൊണ്ട് പാര്മെസാന് ചീസ് എത്ര വേണമെങ്കിലും കഴിക്കാമെന്ന് കരുതരുത്. ഇതില്‍ കൊഴുപ്പും സോഡിയവും ഗണ്യമായ അളവിലുണ്ടാകാം. അമിതമായി ഉപയോഗിച്ചാല്‍ മൊത്തം കലോറിയും ഉപ്പിന്റെ അളവും വര്‍ധിക്കാം. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചീസിന്റെ അളവ് ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പിന്റെ അളവിലും ജാഗ്രത പാലിക്കണം. പാസ്തയിലും സാലഡിലും സൂപ്പിലും ചെറിയ അളവില്‍ ചേര്‍ക്കുന്നതാണ് പ്രായോഗികമായ മാര്‍ഗം.

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ അളവ് പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യസ്ഥിതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഒരു ഭക്ഷണത്തില്‍ പ്രോട്ടീന്‍ കൂടുതലുണ്ടെന്ന കാരണത്താല്‍ അത് മാത്രം പതിവായി കഴിക്കുന്നതിനുപകരം വിവിധ പ്രോട്ടീന്‍ ഉറവിടങ്ങള്‍ ഉള്‍പ്പെടുത്തണം.
Content Highlights :Food-related data indicates that Parmesan cheese surpasses items like chicken, fish, and eggs in terms of protein content. However, there are certain points to keep in mind regarding its consumption