'ലാലേട്ടന് ശേഷം നസ്ലിനോ?'; ചര്‍ച്ചയായി ബാച്ച്ലര്‍ പാര്‍ട്ടി D'EUX ലെ രംഗം

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബാച്ചിലര്‍ പാര്‍ട്ടി D'EUX ലെ ട്രെയിലറിലെ ഈ രംഗം

'ലാലേട്ടന് ശേഷം നസ്ലിനോ?'; ചര്‍ച്ചയായി ബാച്ച്ലര്‍ പാര്‍ട്ടി D'EUX ലെ രംഗം
dot image

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പറത്തു വന്നിരിന്നു. ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയ പേജുകളില്‍ ചില ഡയറക്ട് ബ്രില്ല്യന്‍സാണ് ചര്‍ച്ചയാകുന്നത്.

ട്രെയ്ലറിലെ ഒരു ഷോട്ടില്‍ നസ്ലിന്റെ കഥാപാത്രം നടന്നുപോകുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടില്‍ മോഹന്‍ലാലിന്റെ ഒരു ചുമര്‍ചിത്രം കാണിക്കുന്നുണ്ട്. ഇരുവരെയും ഒറ്റ ഷോട്ടില്‍ കൊണ്ടുവന്നത് അമല്‍ നീരദിന്റെ ഡയറക്ടര്‍ ബ്രില്യന്‍സാണെന്നാണ് ചില പേജുകളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന് ശേഷം മോളിവുഡിലെ അടുത്ത സൂപ്പര്‍ സ്റ്റാറായി നസ്ലിന്‍ മാറുമെന്നാണ് ഈ ഷോട്ടിന്റെ അര്‍ഥമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം വൈറലായി.

'വെറുമൊരു ഫ്രെയിം അല്ല ഇത്, ഒരു സ്റ്റേറ്റ്‌മെന്റ് ആണ്.. 'മെര്‍സല്‍' സിനിമയുടെ ഫൈറ്റ് സീനില്‍ ഒരു ഫ്രെയിം ഉണ്ട്. സ്‌ക്രീനില്‍ എംജിആര്‍ വരുമ്പോള്‍ വിജയ് ക്രോസ് ആയി നടന്നു വരുന്നത്. പിന്നീട് കാലം തെളിയിച്ചു, അത് വെറുമൊരു ഫ്രെയിം ആയിരുന്നില്ലെന്ന്. അതുപോലെ ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒന്നാണ് ഇതും… മോളിവുഡില്‍ മോഹന്‍ലാലിന് മുകളില്‍ ഭാവിയില്‍ ആരെങ്കിലും ഭരിക്കുമെങ്കില്‍ അത് നസ്ലിന്‍ ആയിരിക്കുമെന്ന് അമല്‍ നീരദ് എല്ലാവര്‍ക്കും മനസ്സിലാക്കി തരുന്ന ഒരു ഫ്രെയിം'. -ആരാധകര്‍ കുറിക്കുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും, അന്‍വര്‍ റഷീദും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. അതേസമയം ബൊഗൈന്‍വില്ലയാണ് അമല്‍ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

Content Highlights:This scene from the trailer of 'Bachelor Party D'EUX' has become a topic of discussion on social media

dot image
To advertise here,contact us
dot image