ദിവസവും ഒരുസ്പൂൺ കറുത്തഎള്ള് കഴിച്ചാൽ ശരീരത്തിൽഎന്ത് മാറ്റമുണ്ടാകും?അറിയാം ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളു

കറുത്ത എള്ള് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എന്തെങ്കിലും പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടാകുമോ?. അറിയേണ്ട ചില കാര്യങ്ങള്‍ ഇതാ.

ദിവസവും ഒരുസ്പൂൺ കറുത്തഎള്ള് കഴിച്ചാൽ ശരീരത്തിൽഎന്ത് മാറ്റമുണ്ടാകും?അറിയാം ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളു
dot image

എള്ളുണ്ട, എള്ള് ചേര്‍ത്ത പലഹാരങ്ങള്‍, കറികള്‍, ചമ്മന്തികള്‍ തുടങ്ങി പല രൂപത്തിലും എള്ള് ഭക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്. കറുത്ത എള്ള് ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിലെ വാസ്തവം എന്താണെന്ന് അറിയാം.

കറുത്ത എള്ളില്‍ എന്തൊക്കെയുണ്ട്?

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ അളവ് എള്ളിന്റെ ഇനം, സംസ്‌കരണം, കഴിക്കുന്ന അളവ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. എള്ളിലെ ആരോഗ്യകരമായ കൊഴുപ്പുകളും ചില സസ്യഘടകങ്ങളും സമീകൃതമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയാല്‍ ഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ സഹായിക്കും.

black sesame seeds

രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിക്കുമോ?

കറുത്ത എള്ള് ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ സഹായിക്കുമെന്ന് പലരും പറയാറുണ്ട്. എള്ളില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ എള്ള് കഴിക്കുന്നതുകൊണ്ടുമാത്രം വിളര്‍ച്ച മാറുമെന്ന് പറയാനാവില്ല. ഭക്ഷണത്തിലെ ഇരുമ്പ് ശരീരം ആഗിരണം ചെയ്യുന്ന അളവ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ സസ്യാഹാരത്തില്‍നിന്നുള്ള ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ എള്ളിനെ മാത്രം ആശ്രയിക്കാതെ ഹീമോഗ്ലോബിന്‍ കുറവുള്ളവര്‍ ഡോക്ടറെ കണ്ട് കാരണം കണ്ടെത്തുകയും ആവശ്യമായ ചികിത്സ തേടുകയും വേണം.

മുടിക്കും ചര്‍മത്തിനും ഗുണമുണ്ടോ?

കറുത്ത എള്ള് കഴിച്ചാല്‍ മുടിയുടെ കറുപ്പ് നിറം വര്‍ധിക്കുകയും മുടികൊഴിച്ചില്‍ മാറുമെന്നും ചര്‍മത്തിന് പ്രത്യേക തിളക്കം ലഭിക്കുമെന്നും പലരും പറയാറുണ്ട്. എന്നാല്‍ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം ഭക്ഷണക്രമം, ജനിതക ഘടകങ്ങള്‍, ഹോര്‍മോണുകള്‍, ഉറക്കം, ആരോഗ്യസ്ഥിതി തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഭക്ഷണവസ്തു മാത്രം ഇതെല്ലാം പരിഹരിക്കുമെന്നും കരുതരുത്.

black sesame seeds

ദിവസവും എത്ര അളവ് കഴിക്കണം

പൊതുവെ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമായി ചെറിയ അളവില്‍ എള്ള് ഉള്‍പ്പെടുത്താം. കഞ്ഞി, ഓട്‌സ്, സാലഡ്, ചമ്മന്തി, മറ്റ് വിഭവങ്ങള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. ഒരു ടേബിള്‍സ്പൂണ്‍ എള്ളില്‍ ഏകദേശം 5055 കലോറി ലഭിക്കാം. ദിവസത്തെ മൊത്തം ഭക്ഷണത്തിന്റെ ഭാഗമായി എള്ളിനെ കാണാവുന്നതാണ്. എള്ളിനോട് അലര്‍ജിയുള്ളവര്‍ അത് ഒഴിവാക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഡയറ്റ് പിന്തുടരുന്നവരും ആവശ്യമായാല്‍ ആരോഗ്യവിദഗ്ധന്റെ നിര്‍ദേശം തേടേണ്ടതാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്.)

Content Highlights :What changes occur in the body if you consume a spoonful of black sesame seeds daily

dot image
To advertise here,contact us
dot image