'സീന്‍' തന്നെ; ഹാട്രിക്ക് ഹിറ്റടിച്ച് സൂര്യയും ജിത്തു മാധവനും

തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി 'സീന്‍'

'സീന്‍' തന്നെ; ഹാട്രിക്ക് ഹിറ്റടിച്ച് സൂര്യയും ജിത്തു മാധവനും
dot image

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'സീനി'ന് മികച്ച പ്രേക്ഷക പ്രതികരണം. ഇതോടുകൂടി സൂര്യയുടെയും ജിത്തു മാധവന്റെയും ഹാട്രിക്ക് ഹിറ്റായി മാറിയിരിക്കുകയാണ് സീന്‍. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്‍. സൂര്യയുടെ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്.

ട്രെയ്ലര്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ കാത്തിരിന്ന ചിത്രമാണ് സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന ട്രെയ്ലര്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറിന്റെ സൂചനയാണ് നല്‍കിയത്. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ട്രെയ്ലറില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്. സൂര്യയുടെ മാസ് അവതാരത്തിനൊപ്പം നസ്ലന്റെയും നസ്രിയയുടെയും സാന്നിധ്യം ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നുണ്ട്. നേരത്തെ പുറത്തുവന്ന നസ്ലന്റെ ക്യാരക്ടര്‍ ടീസറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീന്‍'. ജിത്തു മാധവനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മാസ് ആക്ഷന്‍, കോമഡി, ത്രില്ലര്‍ ഘടകങ്ങള്‍ ഒരുമിക്കുന്ന 'സീന്‍' എല്ലാ വിഭാഗം പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ള ഒരു പക്കാ എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ സ്‌റ്റൈലിഷ് പൊലീസ് വേഷവും ജിത്തു മാധവന്റെ വ്യത്യസ്തമായ കഥപറച്ചിലും ശ്രദ്ധേയമായ താരനിരയും ചേര്‍ന്ന ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ വലിയ വരവേല്‍പ്പാണ് പ്രതീക്ഷിക്കുന്നത്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, പിആര്‍ഒ: ശബരി.

Content Highlights: Suriya's film 'Scene' receives an excellent response from the audience in theatres

dot image
To advertise here,contact us
dot image