

ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ബിഗ് ബാഷ് ലീഗിലെ മുൻനിര റൺവേട്ടക്കാരനുമായ ക്രിസ് ലിന് ഒരു മാസത്തെ വിലക്ക്.
ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസ് ദിനത്തിൽ നോർത്താംപ്ടൺഷെയർ ടീമിനായി കളിക്കുകയായിരുന്നു താരം. അതിനിടെ നടത്തിയ പതിവ് ആന്റി-ഡോപ്പിങ് പരിശോധനയിലാണ് 36-കാരനായ ലിൻ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. താരം കുറ്റം സമ്മതിക്കുകയും ചെയ്തു.
ക്രിസ് ലിന്റെ മൂത്ര സാമ്പിളിൽ കൊക്കെയ്‌ന്റെ മെറ്റാബോളൈറ്റായ 'ബെൻസോയ്‌ലെക്‌ഗോനൈൻ' ചെറിയ അളവിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികമായി മൂന്ന് മാസത്തെ സസ്പെൻഷനാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുടർന്ന് വിലക്ക് ഒരു മാസമായി കുറച്ചു നൽകുകയായിരുന്നു.
ഓസ്‌ട്രേലിയക്കായി 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ലിൻ, ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ്.
content highlights: australian cricketer chris lynn banned positive cocaine test