

പൊതുതെരത്തെടുപ്പ് നടന്ന ഇസ്രയേലിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുകയാണ്. ഭരണം കൈയ്യാളണമെങ്കിൽ ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് അറബ് പാർട്ടികളുടെ പിന്തുണ അനിവാര്യമാകുന്ന രാഷ്ട്രീയ സാഹചര്യം ഇസ്രയേലിൽ രൂപം കൊണ്ടിരിക്കുകയാണ്. അറബ് പാർട്ടികൾക്ക് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ച രാഷ്ട്രീയ മേൽക്കൈ ദുർബലമാക്കാൻ ജൂത വൈകാരികത കൈമുതലാക്കിയ ഭരണ-പ്രതിപക്ഷ പാർട്ടികൾ പരസ്പരം പിന്തുണച്ച് പുതിയൊരു ഭരണസഖ്യമായി മാറുകയെന്നതാണ് നിലവിൽ ഇസ്രയേലിൽ നിലനിൽക്കുന്ന ഒരു സാധ്യത. അല്ലെങ്കിൽ നിലവിലെ ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ച് ഒരു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുക എന്നതും സാധ്യതയാണ്. 'ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിൽ, എന്റെ തന്നെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വിശാലമായ ദേശീയ സർക്കാരിന് മാത്രമേ ഈ വെല്ലുവിളിയെ നേരിടാൻ കഴിയൂ. ദേശീയ ചേരിയിലുള്ള എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേരാൻ ആഗ്രഹിക്കുന്ന എല്ലാ സയണിസ്റ്റ് പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള വിശാല സർക്കാരായിരിക്കണം അതെന്ന നെതന്യാഹുവിന്റെ ഏറ്റവും ഒടുവിലത്തെ നിലപാട് ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടാൽ പോലും നെതന്യാഹുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷത്തെ പ്രമുഖപാർട്ടിയായ യാഷർ പാർട്ടിയുടെ നേതാവായ ഗാഡി ഐസൻകോട്ടും രംഗത്ത് വന്നിട്ടുണ്ട്.
എന്തുതന്നെയായാലും നിലവിൽ മോരും മുതിരയും പോലെയാണ് ഭരണ-പ്രതിപക്ഷ സഖ്യത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് അറബ് പാർട്ടികളുമായുള്ള ആശയപരമായ ഭിന്നത. സയണിസ്റ്റ് ദേശീയതയുടെ പ്രധാന എതിരാളികളായി തീവ്രവലതുപക്ഷം പ്രതിഷ്ഠിച്ചിരിക്കുന്ന അറബ് പാർട്ടികളുമായി സഹകരിക്കുന്നത് തങ്ങളുടെ വോട്ടുബാങ്കുകളെ ദുർബലപ്പെടുത്തുമോ എന്ന് ആശങ്കയില്ലാത്ത പാർട്ടികൾ ഇസ്രയേലിലെ ഭരണ-പ്രതിപക്ഷ സഖ്യത്തിൽ വിരളമാണെന്ന് തന്നെ പറയാം. ഈ സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ധാരണയിലെത്തി രൂപമെടുക്കാൻ സാധ്യതയുള്ള ദേശീയ ഐക്യ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി ഉയരുന്നത്.
ദേശീയ ഐക്യ സർക്കാർ എന്ന ചർച്ച ഉയരുമ്പോൾ 1984ൽ ലികുഡ് പാർട്ടിയുമായി ചേർന്ന് ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ രൂപമെടുത്ത സർക്കാരാണ് ഈ നിലയിലുള്ള ഏറ്റവും മികച്ച പൂർവ്വമാതൃകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇസ്രയേൽ ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോയ ഘട്ടത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ എതിരാളികൾ തമ്മിൽ ധാരണയിലെത്തി ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുകയായിരുന്നു. അന്ന് ആ സർക്കാരിൽ ലേബർ പാർട്ടിക്ക് ഉണ്ടായിരുന്ന സ്വാധീനം ഇസ്രയേൽ-പലസ്തീൻ വിഷയത്തെ ഏത് നിലയിൽ സ്വാധീനിച്ചു എന്നതും ചരിത്രത്തിൻ്റെ ഭാഗമാണ്. ഇത്തവണയും ഈ നിലയിലുള്ള സമാന പ്രതിസന്ധികളിലൂടെയാണ് ഇസ്രയേൽ കടന്ന് പോകുന്നത് എന്നതാണ് പ്രധാനം. ഇറാനുമായും ഹിസ്ബുള്ളയുമായും ഹമാസുമായും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ യുദ്ധങ്ങളും സംഘർഷങ്ങളും ഇസ്രയേലിൽ പ്രതിസന്ധിയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഭരണ-പ്രതിപക്ഷ നേതൃത്വത്തിലുള്ള പുതിയ ഭരണസഖ്യം എന്ന ധാരണ രൂപപ്പെട്ടാൽ അതിനെ സാധൂകരിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിവരണവും ഈ സാഹചര്യമായിരിക്കുമെന്ന് തീർച്ചയാണ്. 1984ലെ ദേശീയ സർക്കാരും അതിന് ശേഷമുള്ള രണ്ട് ദശകങ്ങളിൽ ഇസ്രയേലിൽ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളും അതിനാൽ തന്നെ പ്രധാനമാണ്. ഇസ്രയേലിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ലേബർ പാർട്ടിയുടെ തകർച്ചയ്ക്കും തീവ്ര സയണസിസ്റ്റ് നിലപാടിൻ്റെ സ്വാധീനത്തിനും വഴിതെളിച്ച കാലയളവ് കൂടിയായിരുന്നു ഇത്.

1982ലെ ലെബനൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇസ്രയേലിൽ 1984ലെ തെരഞ്ഞെടുപ്പ് നടന്നത്. യുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ കനത്ത് ചെലവ്, അമിതമായ സബ്സിഡി, വിലവർദ്ധനവ്, സർക്കാർ ചെലവിലെ നിയന്ത്രണമില്ലായ്മ തുടങ്ങി വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇസ്രയേൽ കടന്ന് പോകുമ്പോഴായിരുന്നു ആർക്കും ഭൂരിപക്ഷമില്ലാത്ത നിലയിൽ 1984ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. വാർഷിക പണപ്പെരുപ്പ നിരക്ക് 400 മുതൽ 1000 ശതമാനം വരെ ഉയർന്ന നിലയിലായിരുന്നു എന്നത് മാത്രം മതി അക്കാലത്തെ ഇസ്രയേലിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആരം മനസ്സിലാക്കാൻ. ജിഡിപിയുടെ ഏതാണ്ട് 15 മുതൽ 17 ശതമാനം വരെയായിരുന്നു ഇക്കാലഘട്ടത്തിലെ ബജറ്റ് കമ്മി. വിദേശ കറൻസിയുടെ കരുതൽ ശേഖരം തകർന്ന നിലയിലായിരുന്നത് വിദേശ കടം തിരിച്ചടവിനെയും ഇക്കാലത്ത് പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 44 സീറ്റുകളുള്ള അലൈൻമെൻ്റും (ലേബർ) 41 സീറ്റുകളുള്ള ലികുഡ് പാർട്ടിയും ധാരണയിലെത്തി ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചത്.
രണ്ട് വർഷം വീതം ഇരു പാർട്ടികളുടെയും നേതാക്കളായ ഷിമോൺ പെരസും യിത്സാഹ് ഷാമിറും പ്രധാനമന്ത്രി സ്ഥാനം റോട്ടേഷൻ വ്യവസ്ഥയിൽ വഹിക്കുമെന്നാതായിരുന്നു ധാരണ. ഇതിൽ പെരസ് ആദ്യ രണ്ട് വർഷം പ്രധാനമന്ത്രിയും ഷാമിർ വിദേശകാര്യ മന്ത്രിയും രണ്ട് വർഷത്തിന് ശേഷം നേരെ തിരിച്ചും എന്നതായിരുന്നു ധാരണ. മന്ത്രിസഭയിൽ ഇരുപാർട്ടികൾക്കും മേധാവിത്വം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന വിധത്തിൽ തുല്യപ്രാതിനിധ്യമുള്ള 10 അംഗ കാബിനറ്റായിരുന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നത്
രണ്ട് വർഷം വീതം ഇരു പാർട്ടികളുടെയും നേതാക്കളായ ഷിമോൺ പെരസും ഇസ്ഹാക് ഷാമിറും പ്രധാനമന്ത്രി സ്ഥാനം റോട്ടേഷൻ വ്യവസ്ഥയിൽ വഹിക്കുമെന്നാതായിരുന്നു ധാരണ. ഇതിൽ പെരസ് ആദ്യ രണ്ട് വർഷം പ്രധാനമന്ത്രിയും ഷാമിർ വിദേശകാര്യ മന്ത്രിയും രണ്ട് വർഷത്തിന് ശേഷം നേരെ തിരിച്ചും എന്നതായിരുന്നു ധാരണ. മന്ത്രിസഭയിൽ ഇരുപാർട്ടികൾക്കും മേധാവിത്വം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന വിധത്തിൽ തുല്യപ്രാതിനിധ്യമുള്ള 10 അംഗ കാബിനറ്റായിരുന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ലേബർ നേതാവ് ഇസ്ഹാക് റബീനായിരുന്നു ആ കാബിനറ്റിലെ പ്രതിരോധമന്ത്രി. ഇസ്രയേൽ ഈ കാലഘട്ടത്തിൽ പ്രതിസന്ധിയിലായിരുന്ന സാമ്പത്തിക പ്രതിസന്ധിയിലും ലെബനൻ യുദ്ധത്തിലും വിജയകരമായ നിലപാടുകൾ എടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നത്. വിദേശനയവുമായി ബന്ധപ്പെട്ട് അതിശക്തമായ അഭിപ്രായ ഭിന്നത ലേബർ, ലികുഡ് പാർട്ടികൾ തമ്മിൽ ഉണ്ടായിരുന്നെങ്കിലും ദേശീയ ഐക്യ സർക്കാർ നാല് വർഷ കാലാവധി പൂർത്തിയാക്കി.
ലെബനന്റെ തെക്കൻ ഭാഗത്ത് നിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിച്ച് അതിർത്തിയോട് ചേർന്ന് 'സെക്യൂരിറ്റി സോണി'ലേയ്ക്ക് പിൻവലിക്കുക എന്ന നയതന്ത്രപരമായ പര്യവസാനം ഇസ്ഹാക് റബീൻ്റെ നേതൃത്വത്തിൽ ഈ ഭരണകാലയളവിൽ ഉണ്ടായി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഷിമോൺ പെരസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 'ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം' നടപ്പിലാക്കി. ബജറ്റ് കമ്മി കുറയ്ക്കാനുള്ള നടപടി ക്രമങ്ങളായിരുന്നു ഇതിൽ പ്രധാനം. ഇതിനായി ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കാനും പ്രതിരോധ ചെലവ് നിയന്ത്രിക്കാനും സർക്കാർ തയ്യാറായി. കറൻസിയായ ഷെക്കലിൻ്റെ മൂല്യനിർണ്ണയവും നിർണ്ണായക തീരുമാനമായി മാറി. ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം നടപ്പിലാക്കിയതിന് പിന്നാലെ പ്രതിമാസ പണപ്പെരുപ്പ നിരക്കിൽ കുറവ് സംഭവിച്ചു. പിന്നാലെ വാർഷിക പണപ്പെരുപ്പ നിരക്കിലും കുറവുണ്ടായി. തൊഴിലില്ലായ്മ നിരക്കിൻ്റെ വർദ്ധന പ്രതീക്ഷിച്ചതിലും കുറഞ്ഞു. 'ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം' ഇസ്രയേലി സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലി സമ്പദ്വ്യവസ്ഥ സ്ഥിരപ്പെടാനും പിന്നീടുള്ള വളർച്ചയ്ക്കും ഈ പദ്ധതി അടിത്തറയിട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
1985 ജൂലൈ 1ന് അടച്ചിട്ട മുറിയിൽ നടന്ന ഇസ്രയേൽ മന്ത്രിസഭാ യോഗം നീണ്ടത് 20 മണിക്കൂറാണ്. ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം അംഗീകരിക്കലായിരുന്നു പ്രധാന അജണ്ട. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മുൻപദ്ധതികളെല്ലാം പരാജയപ്പെട്ടതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ തിരിച്ചടി ഭയന്ന് മന്ത്രിമാർ ഭയക്കുന്ന കാലമായിരുന്നു അത്. ഈ സാഹചര്യത്തിലായിരുന്നു സാമ്പത്തിക വിദഗ്ധൻ മൈക്കൽ ബ്രൂണോ അടക്കമുള്ളവരുടെ നേതൃത്വത്തിൽ കടുത്ത നടപടികൾ ഉൾപ്പെടുത്തിയ ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം നടപ്പിലാക്കാൻ പെരസ് തീരുമാനിച്ചത്. എന്നാൽ മന്ത്രിസഭയുടെ അംഗീകാരം നേടിയെടുക്കുക എന്നതായിരുന്നു ഈ പദ്ധതി നടപ്പിലാക്കുന്നതിലെ പ്രധാന കടമ്പ. ഈ സാഹചര്യത്തിലായിരുന്നു 1985 ജൂലൈ 1ന് അടച്ചിട്ട മുറിയിൽ മന്ത്രിസഭാ യോഗം ചേർന്നത്
ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാമിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാൻ ഷിമോൺ പെരസ് നടത്തിയ നീക്കം ഇസ്രയേലിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായാണ് വിലയിരുത്തപ്പെടുന്നത്. 1985 ജൂലൈ 1ന് അടച്ചിട്ട മുറിയിൽ നടന്ന ഇസ്രയേൽ മന്ത്രിസഭാ യോഗം നീണ്ടത് 20 മണിക്കൂറാണ്. ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം അംഗീകരിക്കലായിരുന്നു പ്രധാന അജണ്ട. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മുൻപദ്ധതികളെല്ലാം പരാജയപ്പെട്ടതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ തിരിച്ചടി ഭയന്ന് മന്ത്രിമാർ ഭയക്കുന്ന കാലമായിരുന്നു അത്. ഈ സാഹചര്യത്തിലായിരുന്നു സാമ്പത്തിക വിദഗ്ധൻ മൈക്കൽ ബ്രൂണോ അടക്കമുള്ളവരുടെ നേതൃത്വത്തിൽ കടുത്ത നടപടികൾ ഉൾപ്പെടുത്തിയ ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം നടപ്പിലാക്കാൻ പെരസ് തീരുമാനിച്ചത്. എന്നാൽ മന്ത്രിസഭയുടെ അംഗീകാരം നേടിയെടുക്കുക എന്നതായിരുന്നു ഈ പദ്ധതി നടപ്പിലാക്കുന്നതിലെ പ്രധാന കടമ്പ. ഈ സാഹചര്യത്തിലായിരുന്നു 1985 ജൂലൈ 1ന് അടച്ചിട്ട മുറിയിൽ മന്ത്രിസഭാ യോഗം ചേർന്നത്.
പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കുന്നതും ഭക്ഷ്യ സബ്സിഡി കുറയ്ക്കുന്നതും വേതന നിയന്ത്രണവുമായിരുന്നു മന്ത്രിസഭയിലെ പ്രധാനതർക്ക വിഷയം. എന്നാൽ ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം ചർച്ച ചെയ്യാനായി മന്ത്രിമാരെ പുറത്ത് പോകാൻ അനുവദിക്കാതെ തുടർച്ചയായ 20 മണിക്കൂർ അടച്ചിട്ട മുറിയിൽ തുടരാനുള്ള സമ്മർദ്ദം പെരസ് ചെലുത്തി. ഇതൊരു രാഷ്ട്രീയ സമ്മർദ്ദ തന്ത്രമായിരുന്നു. ഒടുവിൽ 20 മണിക്കൂറിനൊടുവിൽ മന്ത്രിസഭ ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം അംഗീകരിച്ചു. പെരസിൻ്റെ രാഷ്ട്രീയ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭയെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കി ദേശീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ധൈര്യത്തോടെ ഒരു നയസമീപനം നടപ്പിലാക്കിയെടുത്ത പെരസ് ഇതിൻ്റെ പേരിലാണ് ഇസ്രയേലി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്. പെരസ് ഇല്ലായിരുന്നെങ്കിൽ ഇക്കണോമിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം നടപ്പിലാകില്ലായിരുന്നു എന്നത് ചരിത്രമാണ്.
പിന്നീട് ഓസ്ലോ ഉടമ്പടിയിലേയ്ക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങൾക്കും ദേശീയ ഐക്യ സർക്കാരിൻ്റെ കാലത്ത് ഷിമോൺ പെരസ് നേതൃത്വം നൽകിയിരുന്നു. ഇസ്ഹാക് ഷാമിർ വിദേശമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രധാനമന്ത്രി ആയതോടെ വിദേശകാര്യ മന്ത്രിയായി ചുമതല ഏറ്റെടുത്ത ഘടത്തിലായിരുന്നു ഷിമോൺ പെരസ് ഈ നീക്കം നടത്തിയത്. ദേശീയ ഐക്യ മുന്നണി സർക്കാരിനുള്ളിലെ പ്രധാന അഭിപ്രായ ഭിന്നതയ്ക്ക് കൂടി ഇത് കാരണമായിരുന്നു ഈ നീക്കം. 1987 ഏപ്രിലിൽ ഷിമോൺ പെരസ് ജോർദ്ദാൻ രാജാവ് ഹുസൈനുമായി ലണ്ടനിൽ വെച്ച് അതീവ രഹസ്യമായി ലണ്ടൻ ഉടമ്പടി ഒപ്പിട്ടു. അറബ്-ഇസ്രയേൽ സംഘർഷത്തിന് ഒരു ചട്ടക്കൂട് നിർദ്ദേശിക്കുന്നതായിരുന്നു 1987ലെ ലണ്ടൻ ഉടമ്പടി. അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കുക, ജോർദ്ദാനും ഇസ്രയേലും ചേർന്ന് വെസ്റ്റ് ബാങ്ക് പ്രശ്നം പരിഹരിക്കുക, ഇവിടെ പലസ്തീനികൾക്ക് സ്വയം ഭരണം നൽകുകയും ജോർദ്ദാനുമായി സംയുക്ത നിയന്ത്രണം, പിഎൽഒയുമായി നേടിട്ടുള്ള ചർച്ച ഒഴിവാക്കുക എന്നതായിരുന്നു ഈ ഉടമ്പടിയിലെ ധാരണകൾ.
എന്നാൽ പ്രധാനമന്ത്രിയായിരുന്ന ഇസ്ഹാക് ഷാമിർ ഈ നീക്കത്തെ അനുകൂലിച്ചില്ല. ഇതിന് നിരവധിയായ കാരണങ്ങൾ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിൽ നടത്താൻ ഉദ്ദേശിക്കുന്ന വിട്ടുവീഴ്ചകളെ ഷാമിർ എതിർത്തു. അന്താരാഷ്ട്ര സമാധാന സമ്മേളനം ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കുമെന്ന് ഷാമിർ ഭയപ്പെട്ടു. ദേശീയ ഐക്യ സർക്കാരിലെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ മൂലം ഷിമോൺ പെരസിൻ്റെ ഈ നീക്കത്തെ ഇസ്ഹാക് ഷാമിർ അവിശ്വസിച്ചു എന്നിവയാണ് അതിൽ പ്രധാനം. എന്തായാലും ജോർദ്ദാനുമായി സമാധാനം ഉണ്ടാക്കാനുള്ള ഷിമോൺ പെരസിൻ്രെ പ്രായോഗിക ശ്രമങ്ങളെ പ്രധാനമന്ത്രിയായിരുന്ന ഇസ്ഹാക് ഷാമിർ മുളയിലെ നുള്ളിക്കളഞ്ഞു.
ദേശീയ ഐക്യ സർക്കാരിൽ റാബിൻ പ്രതിരോധ മന്ത്രിയായിരുന്ന റാബിൻ കാലത്തായി പലസ്തീൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ഒന്നാം ഇൻതിഫാദ നടക്കുന്നത്. 1988ലെ പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും പിന്നീട് ഇസ്രയേൽ-പിഎൽഓ ചർച്ചകൾക്കും ഹമാസ് രൂപീകരണത്തിനും അടക്കം വഴിയൊരുക്കിയതായിരുന്നു ഒന്നാം ഇൻതിഫാദ
പിന്നീട് ഓസ്ലോ കരാർ അടക്കം സാധ്യമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഇസ്ഹാക് റാബിൻ സഖ്യസർക്കാരിലെ നിർണ്ണായക സാന്നിധ്യമായിരുന്നു. ദേശീയ ഐക്യ സർക്കാരിൽ റാബിൻ പ്രതിരോധ മന്ത്രിയായിരുന്ന റാബിൻ കാലത്തായി പലസ്തീൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ഒന്നാം ഇൻതിഫാദ നടക്കുന്നത്. 1988ലെ പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും പിന്നീട് ഇസ്രയേൽ-പിഎൽഓ ചർച്ചകൾക്കും ഹമാസ് രൂപീകരണത്തിനും അടക്കം വഴിയൊരുക്കിയതായിരുന്നു ഒന്നാം ഇൻതിഫാദ. അധിനിവേശ പ്രദേശങ്ങളിലെ പലസ്തീനിയൻ പ്രക്ഷോഭമായ ഒന്നാം ഇൻതിഫാദയെ റാബിൻ ശക്തമായി നേരിട്ടു. എന്നാൽ കടുത്ത നിലപാടുകൾ കൊണ്ട് പ്രക്ഷോഭം അടിച്ചമർത്താൻ കഴിയാത്തതിന്റെ പാഠം റാബിനെ പലസ്തീനികളുമായി രാഷ്ട്രീയമായി ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിച്ചു. പിന്നീടങ്ങോട്ട് ഓസ്ലോ കരാർ വരെ നീണ്ട റാബിൻ്റെ സമാധാന നീക്കങ്ങൾക്ക് അടിത്തറയായത് ദേശീയ ഐക്യ സർക്കാരിൻ്റെ കാലത്ത് അഭിമുഖീകരിച്ച ഇത്തരം വിഷയങ്ങളായിരുന്നു.
1984ലെ ദേശീയ ഐക്യ സർക്കാരിൻ്റെ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടാക്കിയിരുന്നു. ലേബർ പാർട്ടിക്ക് 39 സീറ്റും ലികുഡ് പാർട്ടിക്ക് 40 സീറ്റുകളുമായിരുന്നു 1988ൽ ലഭിച്ചത്. ഈ സാഹചര്യത്തിൽ ലേബറും ലികുഡും വീണ്ടും അധികാര പങ്കിടൽ ക്രമീകരണത്തിനുള്ള ധാരണയിലെത്തി. തുടർന്ന് ഇസ്ഹാക് ഷാമിർ പ്രധാനമന്ത്രിയായായും ഷിമോൺ പെരെസ് വിദേശകാര്യമന്ത്രിയായും ദേശീയ ഐക്യ സർക്കാർ വീണ്ടും അധികാരത്തിലെത്തി.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കറിന്റെ താൽപ്പര്യത്തോടെ പെരസ് രൂപപ്പെടുത്തി സമാധാന നീക്കം ഷാമിർ അംഗീകരിച്ചില്ല. ഇതോടെ പെരസ് അസംതൃപ്തരായ കക്ഷികളുടെ പിന്തുണയോടെ ഷാമിർ സർക്കാരിനെ മറിച്ചിട്ടു. 1990 മാർച്ച് 15-ന് ഷാമിർ സർക്കാരിനെ പുറത്താക്കിയ അവിശ്വാസം പാസ്സായത്. സർക്കാരിനെ അട്ടിമറിക്കാനും തുടർസർക്കാർ രൂപീകരിക്കാൻ കഴിയാത്തതിലും ഷിമോൺ പെരസിനെതിരെ ലേബർ പാർട്ടിയിലും എതിർപ്പ് ശക്തമായി
1989 മേയിൽ ഷാമിർ സർക്കാർ പലസ്തീനിയൻ സ്വയംഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികൾ അവതരിപ്പിച്ചു. ഇതോടെ സഖ്യത്തിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കറിന്റെ താൽപ്പര്യത്തോടെ പെരസ് രൂപപ്പെടുത്തി സമാധാന നീക്കം ഷാമിർ അംഗീകരിച്ചില്ല. ഇതോടെ പെരസ് അസംതൃപ്തരായ കക്ഷികളുടെ പിന്തുണയോടെ ഷാമിർ സർക്കാരിനെ മറിച്ചിട്ടു. 1990 മാർച്ച് 15-ന് ഷാമിർ സർക്കാരിനെ പുറത്താക്കിയ അവിശ്വാസം പാസ്സായത്. സർക്കാരിനെ അട്ടിമറിക്കാനും തുടർസർക്കാർ രൂപീകരിക്കാൻ കഴിയാത്തതിലും ഷിമോൺ പെരസിനെതിരെ ലേബർ പാർട്ടിയിലും എതിർപ്പ് ശക്തമായി. ഇതിനെ തുടർന്ന് 1992ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിമോൺ പെരസിനെ ലേബർ പാർട്ടി നേതൃത്വത്തിൽ നിന്ന് മാറ്റി ഇസ്ഹാക് റാബിൻ നേതൃരംഗത്തേക്ക് എത്തി.
1992ലെ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ യിത്സാഹ് റാബിൻ്റെ നേതൃത്വത്തിൽ മത്സരിച്ച ലേബർ പാർട്ടി അധികാരത്തിലെത്തി. 44 സീറ്റുകൾ നേടിയ ലേബർ പാർട്ടി 12 സീറ്റുകൾ നേടിയ ഇടതുബ്ലോക്കായ മെററ്റ്സിൻ്റെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്. യിത്സാഹ് റാബിൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ എതിരാളിയാണെങ്കിലും ഷിമോൺ പെരസിന് തന്ത്രപ്രധാനമായ വിദേശകാര്യ മന്ത്രിയുടെ ചുമതല റാബിൻ നൽകി. 1984-88, 1988-90 ദേശീയ ഐക്യസർക്കാരിൻ്റെ ഭാഗമായി പലസ്തീൻ വിഷയത്തിൽ ലേബർ പാർട്ടി സ്വീകരിച്ച നയസമീപനത്തിൻ്റെ തുടർച്ചയായിരുന്നു റാബിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സ്വീകരിച്ചത്.
സമാധാനം എന്നതായിരുന്നു 1992ലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്. അതിനാൽ തന്നെ സമാധാനശ്രമങ്ങൾക്കുള്ള ഭൂരിപക്ഷം എന്ന നിലയിലായിരുന്നു ലേബർ പാർട്ടിക്ക് ലഭിച്ച പിന്തുണ പൊതുവെ വിലയിരുത്തപ്പെട്ടത്. റാബിന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകിയ ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായ മെറെറ്റ്സും ഇസ്രയേൽ-പലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന നിലപാടുള്ളവരായിരുന്നു. അതിനാൽ തന്നെ ഇസ്രയേൽ-പലസ്തീൻ പ്രശ്നപരിഹാരമായിരുന്നു ഈ മന്ത്രിസഭയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ട.

പ്രധാനമന്ത്രിയായ ശേഷം റാബിൻ അധിനിവേശ പ്രദേശങ്ങളിലെ പുതിയ ഇസ്രയേലി സെറ്റിൽമെന്റുകൾക്ക് റാബിൻ താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. പിഎൽഒയുമായി രഹസ്യമായി നടത്തിയ ചർച്ചകൾ 1993 സെപ്റ്റംബറിലെ ഇസ്രയേൽ-പിഎൽഒ കരാറിലേയ്ക്ക് വഴി തുറന്നു. ഈ കരാറാണ് ഓസ്ലോ കരാർ എന്ന പേരിൽ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. കരാറിലെ വ്യവസ്ഥകൾ പ്രകാരം ഇസ്രയേൽ പിഎൽഒയെ അംഗീകരിക്കുകയും വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പലസ്തീനികൾക്ക് ഘട്ടം ഘട്ടമായി പരിമിതമായ സ്വയംഭരണം നൽകാൻ സമ്മതിക്കുകയും ചെയ്തു. ഷിമോൺ പെരസും ഈ രാഷ്ട്രീയ നീക്കത്തിന് റാബിന് നിർണ്ണായകമായ പിന്തുണ നൽകിയിരുന്നു. യിത്സാഹ് റാബിൻ, ഷിമോൺ പെരസ്, യാസർ അറാഫത്ത് എന്നിവരെ 1994ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നതിനും ഈ കരാർ വഴിതെളിച്ചു. പിന്നാലെ 1994 ഒക്ടോബറിൽ, റാബിനും ജോർദാനിലെ ഹുസൈൻ രാജാവും തമ്മിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പൂർണ്ണ സമാധാന ഉടമ്പടിയും ഒപ്പുവെച്ചു. 1948 മുതൽ നിലനിന്നിരുന്ന യുദ്ധാവസ്ഥ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക സമാധാനം സ്ഥാപിക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. പരസ്പരം അംഗീകരിക്കുകയും നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുക, അതിർത്തി വിവാദങ്ങൾ പരിഹരിക്കുക, ജലവിഭവങ്ങളുടെ പങ്കിടൽ, സുരക്ഷാ സഹകരണം, വ്യാപാരം, ടൂറിസം, സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയവ വികസിപ്പിക്കുക എന്നതായിരുന്നു ഉടമ്പടിയിലെ പ്രധാനധാരണ.
1995 നവംബറിൽ ഇസ്രയേൽ-പിഎൽഒ കരാറുകൾക്ക് പിന്തുണ സമാഹരിക്കുന്നതിനായി ടെൽ അവീവിൽ നടന്ന ഒരു ബഹുജന സമാധാന റാലിയിൽ പങ്കെടുക്കവെ റാബിൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു യഹൂദ തീവ്രവാദി റാബിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇസ്രയേൽ-പലസ്തീൻ സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായിരുന്നു റാബിൻ്റെ കൊലപാതകം
റാബിൻ്റെ നേതൃത്വത്തിൽ പലസ്തീൻ പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്ന നിലയിൽ നടത്തിയ നീക്കങ്ങൾ ഇസ്രയേലിലെ തീവ്രവലതുപക്ഷത്തെ പ്രകോപിതരാക്കിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രയെലി കുടിയേറ്റക്കാർ അക്ഷരാത്ഥത്തിൽ റാബിനെതിരായി. ഇതിന് പിന്നാലെയാണ് 1995ൽ റാബിൻ വധിക്കപ്പെടുന്നത്. 1995 നവംബറിൽ ഇസ്രയേൽ-പിഎൽഒ കരാറുകൾക്ക് പിന്തുണ സമാഹരിക്കുന്നതിനായി ടെൽ അവീവിൽ നടന്ന ഒരു ബഹുജന സമാധാന റാലിയിൽ പങ്കെടുക്കവെ റാബിൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു യഹൂദ തീവ്രവാദി റാബിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇസ്രയേൽ-പലസ്തീൻ സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായിരുന്നു റാബിൻ്റെ കൊലപാതകം. റാബിൻ്റെ പിൻഗാമിയായി ഷിമോൺ പെരസ് പ്രധാനമന്ത്രിയായെങ്കിലും 1996ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ലികുഡ് പാർട്ടിയെക്കാൾ സീറ്റുകൾ നേടിയെങ്കിലും സർക്കാർ ഉണ്ടാക്കുന്നതിൽ ലേബർ പാർട്ടി പരാജയപ്പെട്ടു. ഹമാസ് നടത്തിയ ആക്രമണങ്ങൾ സമാധാനപ്രക്രിയയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയതും പെരസിൻ്റെ തിരിച്ചടിക്ക് കാരണമായി. ലേബർ പാർട്ടിയുടെ തകർച്ചയുടെ തുടക്കം കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് തോൽവി.
ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന സമാധാന പാർട്ടി എന്ന നിലയിൽ ലേബർ പാർട്ടിയെ മുദ്രകുത്തുന്നതിൽ തീവ്രവലതുപക്ഷം വിജയിച്ചു. 2000 സെപ്റ്റംബറിൽ ആരംഭിച്ച രണ്ടാം ഇൻതിഫാദ യഹൂദ് ബാരക് സർക്കാരിനെയും അതുവഴി ലേബർ പാർട്ടിയെയും ദുർബലപ്പെടുത്തി. 2003ലെ തെരഞ്ഞെടുപ്പ് മുതൽ 2013വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിൽ 20 സീറ്റിൽ താഴെ മാത്രം ലഭിക്കുന്ന പാർട്ടിയായി ലേബർ പാർട്ടി ചുരുങ്ങി
എന്നാൽ 1999ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേതൃത്വം നൽകിയ വൺ ഇസ്രയേൽ സഖ്യം അധികാരത്തിൽ വന്നെങ്കിലും ലേബർ പാർട്ടിയെ പഴയ പ്രതാപത്തിലേയ്ക്ക് നയിക്കാൻ പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെട്ട യഹൂദ് ബരാകിനും സാധിച്ചില്ല. ഇതിൽ ഓസ്ലോ കരാറിൻ്റെ പരാജയം ലേബർ പാർട്ടിയെ വലിയ രീതിയിൽ ബാധിച്ചു. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന സമാധാന പാർട്ടി എന്ന നിലയിൽ ലേബർ പാർട്ടിയെ മുദ്രകുത്തുന്നതിൽ തീവ്രവലതുപക്ഷം വിജയിച്ചു. 2000 സെപ്റ്റംബറിൽ ആരംഭിച്ച രണ്ടാം ഇൻതിഫാദ യഹൂദ് ബാരക് സർക്കാരിനെയും അതുവഴി ലേബർ പാർട്ടിയെയും ദുർബലപ്പെടുത്തി. 2003ലെ തെരഞ്ഞെടുപ്പ് മുതൽ 2013വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിൽ 20 സീറ്റിൽ താഴെ മാത്രം ലഭിക്കുന്ന പാർട്ടിയായി ലേബർ പാർട്ടി ചുരുങ്ങി. 2015ൽ സിയോണിസ്റ്റ് യൂണിയനുമായി ചേർന്ന് 24 സീറ്റ് ലഭിച്ചത് മാത്രമാണ് പുതിയ നൂറ്റാണ്ടിൽ ലേബർ പാർട്ടി ഉണ്ടാക്കിയ പുതിയ മുന്നേറ്റം. അതിന് ശേഷം ലഭിച്ച സീറ്റുകളുടെ എണ്ണം രണ്ടക്കത്തിലേയ്ക്ക് എത്തിക്കാൻ ലേബർ പാർട്ടിക്ക് സാധിച്ചില്ല. 2024ൽ ലേബർ പാർട്ടിയുടെ അസ്ഥിത്വം പൂർണ്ണായി ഇല്ലാതായി. മെറെറ്റ്സുമായി ലേബർ പാർട്ടി ലയിച്ച് ദി ഡമോക്രാറ്റ്സ് എന്ന പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടു. 2026ലെ തെരഞ്ഞെടുപ്പിൽ ദി ഡമോക്രാറ്റ്സിന് എട്ട് സീറ്റാണ് ലഭിച്ചത്.
Content Highlights: The 1984 National Unity Government marked a turning point in Israeli politics, shaping the country's political direction and influencing its history over the following two decades