നിങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പ് വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള വഴികള്‍

വീട്ടില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപ്പ് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് പരീക്ഷിച്ചുനോക്കൂ...

നിങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പ് വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള വഴികള്‍
dot image

പാചകം ചെയ്യുമ്പോള്‍ ഏറ്റവും അത്യാവശ്യമുള്ള ചേരുവയാണ് ഉപ്പ്. പാചകത്തിന് മാത്രമല്ല മറ്റ് പല ഉപയോഗങ്ങള്‍ക്കും മനുഷ്യന്റെ ആരോഗ്യ കാര്യത്തിലും ഉപ്പ് ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണ, മസാല പൊടികള്‍, പഞ്ചസാര, അരി ഇങ്ങനെയുള്ള പലതിലും മായംകലര്‍ന്നിട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും ഉപ്പില്‍ മായമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?. അതിനും മാര്‍ഗമുണ്ട്.

how to know salt is fake

എന്താണ് വ്യാജ ഉപ്പ്

വ്യാജമായതോ മായം ചേര്‍ത്തതോ ആയ ഉപ്പാണിത്. അതില്‍ ദോഷകരമായ വസ്തുക്കളും യഥാര്‍ഥ ഉപ്പിന്റെ രൂപവും ഘടനയും പോലെയുള്ള പോഷകരഹിത ഫില്ലറുകളും അടങ്ങിയിട്ടുണ്ട്. സാധാരണയായി വ്യാജ ഉപ്പില്‍ സോഡിയം സള്‍ഫേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. ഇതില്‍ 'സീറോ' അയോഡിന്‍, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല വ്യാജ ഉപ്പില്‍ ചോക്ക് അല്ലെങ്കില്‍ സിന്തറ്റിക് സംയുക്തങ്ങള്‍ പോലും അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

how to know salt is fake

മായം കലര്‍ന്ന ഉപ്പ് കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

മായം കലര്‍ന്ന ഉപ്പ് കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, വൃക്കകള്‍ക്കും കരളിനും അപകടമുണ്ടാക്കുന്ന വിഷാംശം ശരീരത്തില്‍ എത്തുക, ദഹനപ്രശ്‌നങ്ങള്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, പോഷകാഹാരക്കുറവ്(വ്യാജ ഉപ്പ് ഉപയോഗിക്കുന്നത് സുപ്രധാന ധാതുക്കളുടെ കുറവിന് കാരണമാകും).ഇതിലെ പൊട്ടാസ്യം ക്ലോറൈഡ് പോലുള്ള രാസവസ്തുക്കള്‍ വൃക്കകള്‍ക്കും തലച്ചോറിനും കേടുപാടുകള്‍ വരുത്തും.

how to know salt is fake

വ്യാജ ഉപ്പ് എങ്ങനെ തിരിച്ചറിയാം

  • യഥാര്‍ഥ ഉപ്പ് പരലുകള്‍ സാധാരണയായി വലിപ്പത്തിലും ആകൃതിയിലും ഒരേ പോലയിരിക്കും. വ്യാജ ഉപ്പിന് ക്രമരഹിതമായ ആകൃതിയും പൊരുത്തമില്ലാത്ത രൂപവും ഉണ്ടാവാം.
  • ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തുക. യഥാര്‍ഥ ഉപ്പ് പൂര്‍ണമായും വെളളത്തില്‍ അലിഞ്ഞ് ചേരും. എന്നാല്‍ വ്യാജ ഉപ്പ് കലരുമ്പോള്‍ വെള്ളത്തില്‍ അവശിഷ്ടങ്ങള്‍ ഉണ്ടാവുകയോ വെളളത്തിന്റെ നിറം മങ്ങുകയോ ചെയ്‌തേക്കാം.
  • ഉപ്പിലേക്ക് കുറച്ച് അയഡിന്‍ ലായനി ചേര്‍ക്കുക. യഥാര്‍ഥ അയോഡൈസിഡ് ഉപ്പ് നീലയായി മാറും. ഉപ്പ് നിറം മാറിയില്ലെങ്കില്‍ അത് വ്യാജമായിരിക്കും, അല്ലെങ്കില്‍ അതില്‍ അയഡിന്റെ കുറവ് ഉണ്ടായിരിക്കാം.
  • ഒരു പാനില്‍ അല്‍പ്പം ഉപ്പെടുത്ത് ചൂടാക്കുക. യഥാര്‍ഥ ഉപ്പ് കത്തുകയോ ദുര്‍ഗന്ധം പുറപ്പെടുവിക്കുകയോ ചെയ്യില്ല. എന്നാല്‍ വ്യാജ ഉപ്പ് നിറം മാറുകയോ ദുര്‍ഗന്ധം ഉണ്ടാക്കുകയോ അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കുകയോ ചെയ്യും.
  • ഉപ്പ് രുചിച്ച് നോക്കുന്നതാണ് അടുത്ത രീതി. ഉപ്പിന് കയ്‌പ്പോ ലോഹത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ അസാധാരണ രുചിയോ ഉണ്ടെങ്കില്‍ അത് വ്യാജമായിരിക്കും. അതില്‍ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയിട്ടുമുണ്ടാകും.
  • ഉപ്പിന്റെ പാക്കറ്റില്‍ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കുകളും ശരിയായ ലേബലിംഗും ഉണ്ടോ എന്ന് പാക്കേജിംഗ് പരിശോധിക്കുക. യഥാര്‍ഥ ഉപ്പിന് ഗുണനിലവാര പാക്കേജ് ഉണ്ടായിരിക്കും.
  • ഒരു ഉരുളക്കിഴങ്ങിന്റെ പകുതി എടുത്ത് അതില്‍ കുറച്ച് ഉപ്പ് വിതറുക. അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേര്‍ക്കുക. നിറം നീലയായാല്‍ അത് യഥാര്‍ഥ ഉപ്പാണ്. നിറം മാറിയില്ലെങ്കില്‍ ഉപ്പ് വ്യാജമാണ്.

Content Highlights :There are ways to identify whether the salt used for cooking at home is fake.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image