

മദ്യപിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമൊന്നും കാലങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ആരോഗ്യകാര്യത്തില്‍ കാണില്ല എന്ന് അറിയാമെങ്കിലും പിന്നെയും പിന്നെയും മദ്യപിക്കുന്നവരാണ് നമ്മുടെ ഇടയിലുള്ള പലരും. മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെധികം ദോഷമുണ്ടാക്കുന്നു.മദ്യം ശരീരഭാരം വര്‍ധിപ്പിക്കുകയും പ്രമേഹം ഉണ്ടാക്കുകയും ചെയ്യും.മദ്യപാനത്തിന്റെ ചില ദൂഷ്യവശങ്ങളെക്കുറിച്ച് മണിപ്പാല്‍ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി കണ്‍സള്‍ട്ടന്റായ ഡോ. റോഹന്‍ ബഡാവെ പറയുന്നു.

ഭക്ഷണം കഴിക്കുമ്പോഴാണ് ശരീരഭാരം വര്‍ധിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അങ്ങനെയല്ല. മദ്യം ശരീരഭാരം വര്‍ധിക്കാനിടയാക്കും. മദ്യത്തിലും ഗണ്യമായ കലോറി അടങ്ങിയിട്ടുണ്ട്. പതിവായി മദ്യപിക്കുന്ന ആളുകള്‍ക്ക് ഈ സ്വഭാവം മൂലം ശരീരഭാരം വര്‍ധിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കുകയും ചെയ്യും. അവരുടെ ജീവിതത്തില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഭക്ഷണം വളരെക്കുറച്ച് കഴിക്കുകയും അത്തരത്തില്‍ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പതിവായി മദ്യപിക്കുന്ന ആളുകളാണെങ്കില്‍ ഈ സ്വഭാവം കാരണം ശരീരഭാരം വര്‍ധിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് ടൈപ്പ് -2 പ്രമേഹം വരാനുളള സാധ്യത വളരെ കൂടുതലാണ്. പതിവായി മദ്യം കഴിക്കുന്നവരില്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത് പ്രമേഹ രോഗികള്‍ക്കും മരുന്ന് കഴിക്കുന്നവര്‍ക്കും അപകടകരമാണ്.

മദ്യം കഴിക്കുന്നത് രക്തത്തിലെ വിവിധ ലിപിഡുകളുടെ അളവില്‍ മാറ്റങ്ങളുണ്ടാക്കുന്നു. ഈ പദാര്‍ഥം ട്രൈഗ്ലിസറൈഡുകളുടെയും VLDL values ന്റെയും വര്‍ധനവിനും കാരണമാകുന്നു.ഇത് സാധാരണയെക്കാള്‍ കവിയുമ്പോള്‍ അപകടമാകുന്നു. ട്രൈഗ്ലിസറൈഡുകള്‍ വര്‍ധിക്കുന്നതിന് കാരണം ശരീരത്തില്‍ മോശം കൊളസ്‌ട്രോളിന്റെ കൂടുതലുണ്ടാകുന്നതുകൊണ്ടാണ്. ഇത് ഹൃദ്രോഗത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിന് കാരണമാകുന്നു. തുടര്‍ച്ചയായി രക്താതിമര്‍ദം അനുഭവിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മദ്യം കഴിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍, ഹൃദയ സിസ്റ്റം എന്നിവയെ ബാധിക്കുന്നു. ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവും കോശ ജ്വലന സൈറ്റോകൈനുകളും വര്‍ധിപ്പിക്കുന്നു. ഇത് ഉപാപചയ വൈകല്യങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പടെ ഒന്നിലധികം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മദ്യപാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കരളിനെയാണ്. മദ്യപാനം ഫാറ്റിലിവര്‍ രോഗത്തിലേക്ക് നയിക്കുന്നു. ഫാറ്റിലിവര്‍ സാധാരണയായി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയാണ് കരളിനെ അപകടത്തിലാക്കുന്നത്. മദ്യത്തിന്റെ ഉപയോഗം തുടര്‍ന്നാല്‍ ഫാറ്റിലിവര്‍ ഹെപ്പറ്റൈറ്റിസ് ആയി മാറും. ഈ അവസരത്തില്‍ രോഗികള്‍ക്ക് വയറുവേദന,നേരിയ പനി, ക്ഷീണം എന്നിവ അനുഭവുപ്പെടാം. കരള്‍ വീര്‍ക്കുകയും അതിന് പരിക്കുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സമയവും കൂടിയാണിത്.

മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ രോഗം കൂടുതല്‍ മാരകമായ ലിവര്‍സിറോസിസിലേക്ക് നയിച്ചേക്കാം. സിറോസിസ് കൂടുതല്‍ ഗുരുതരമാണ്. മഞ്ഞപ്പിത്തം, രക്തംകലര്‍ന്ന ഛര്‍ദ്ദി, ദ്രാവകം അടിഞ്ഞുകൂടുന്നതുമൂലമുണ്ടാകുന്ന വയറുവേദന ഇവ ഉണ്ടായേക്കാം. ഈ സങ്കീര്‍ണതകള്‍ ജീവന് ഭീഷണി ആയേക്കാം. മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗത്തില്‍നിന്ന് രക്ഷനേടാനുള്ള ഏക മാര്‍ഗ്ഗം മദ്യം ഒഴിവാക്കുക എന്നതാണ്.
Content Highlights :There are some diseases that can silently grip alcoholics.