ചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, സര്‍ക്കാരിനെതിരെ പരിഹാസവുമായി ഹൈക്കോടതി

എന്തിനാണ് 16 പേജിന്റെ മറുപടിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു

ചേരാനല്ലൂര്‍ വാഹനാപടം; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം, സര്‍ക്കാരിനെതിരെ പരിഹാസവുമായി ഹൈക്കോടതി
dot image

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പ്രതിയായ 17 കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കിയ സര്‍ക്കാരിനെതിരെ പരിഹാസിക്കുന്ന സമീപനവും ഹൈക്കോടതിയില്‍ നിന്നുണ്ടായി. വിശദമായ മറുപടി നല്‍കിയതിലാണ് സര്‍ക്കാരിനെ പരിഹസിച്ച് ഹൈക്കോടതി രംഗത്ത് വന്നത്. ഏതാണ്ട് 16 പേജുള്ള മറുപുടി സത്യാവാങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ എല്ലാ ജാമ്യാപേക്ഷയിലും വിശദമായ മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം.

എന്തിനാണ് 16 പേജിന്റെ മറുപടിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇത് എങ്ങനെയാണ് പ്രത്യേക കേസാകുന്നത്? സര്‍ക്കാരിന് എന്താണ് ഇത്ര താല്‍പര്യം? സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണോ? നിങ്ങള്‍ക്ക് ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യണോ? എന്നതടക്കമുള്ള ചോദ്യങ്ങളും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ജില്ലാ ജഡ്ജിയെ ജയിലില്‍ അടച്ച് ചോദ്യം ചെയ്യണം എന്നാണോ സര്‍ക്കാരിനെന്നും ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കില്ല എന്നാണോ എന്നും ഹൈക്കോടതിയുടെ ചോദ്യമുണ്ടായി. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെങ്കില്‍ അതിനുള്ള നടപടികള്‍ ഉണ്ടാകും. ഈ കേസില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ല. ജില്ലാ ജഡ്ജി ഇതുവരെ അന്വേഷമവുമായി സഹകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ നിരീക്ഷണത്തിലെന്നും കോടതി വ്യക്തമാക്കി. അതേസമയം സുഗമമായ അന്വേഷണം നടക്കണമെന്നും, അതിനാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

ഒക്ടോബര്‍ 25 പുലര്‍ച്ച രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.

Content Highlights: The Kerala High Court has granted anticipatory bail to the district judge whose 17-year-old son is an accused in the Cheranalloor vehicle accident case. The court also made sarcastic remarks about the government's response to the bail petition. The government had submitted a detailed affidavit of around 16 pages, prompting the court to question whether similarly detailed replies should be filed in every bail application.

dot image
To advertise here,contact us
dot image