ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ അനന്തപുരി അസോസിയേഷന് കിരീടം; ഫുട്ബോളിൽ മറീന എഫ്സി ജേതാക്കൾ

ബഹ്‌റൈനിലെ പതിനഞ്ച് പ്രമുഖ അസോസിയേഷനുകൾ മാറ്റുരച്ച സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിലാണ് അനന്തപുരി അസോസിയേഷൻ ചാമ്പ്യന്മാരായത്

ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റിൽ അനന്തപുരി അസോസിയേഷന് കിരീടം; ഫുട്ബോളിൽ മറീന എഫ്സി ജേതാക്കൾ
dot image

ബഹ്‌റൈനിൽ ആവേശകരമായി നടന്ന ഹോപ്പ് പ്രീമിയർ ലീഗ് (ക്രിക്കറ്റ്‌) നാലാം സീസണിൽ അനന്തപുരി അസോസിയേഷനും പ്രഥമ ഹോപ്പ് ചാമ്പ്യൻസ് കപ്പ്‌ (ഫുട്ബോൾ) ടൂർണമെന്റിൽ മറീന എഫ് സിയും ജേതാക്കളായി. സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബിൽ മൂന്ന് ദിവസങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിഎംസിയുടെ ബാനറിൽ നടപ്പിലാക്കിയ ടൂർണമെന്റുകൾക്ക് ബഹ്‌റൈൻ ക്രിക്കറ്റ്‌ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ബ്രോസ് ആൻഡ് ബഡീസ് ക്രിക്കറ്റ്‌ ടീം എന്നിവർ പൂർണ്ണ സഹകരണം നൽകി. ഇന്ത്യൻ ഫെൻസിങ് ചീഫ് കോച്ച് സാഗർ ലഗു ആണ് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ബഹ്‌റൈനിലെ പതിനഞ്ച് പ്രമുഖ അസോസിയേഷനുകൾ മാറ്റുരച്ച സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിലാണ് അനന്തപുരി അസോസിയേഷൻ ചാമ്പ്യന്മാരായത്. വോയ്‌സ് ഓഫ് മാമ്പ ഫസ്റ്റ് റണ്ണാർ അപ്പായും വോയ്‌സ് ഓഫ് ആലപ്പി സെക്കന്റ്‌ റണ്ണാർ അപ്പായും കിരീടങ്ങൾ നേടി. പ്രഥമ ഹോപ്പ് ചാമ്പ്യൻസ് കപ്പ്‌ ഫുട്ബോൾ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ഹയാത് കൊണ്ടോട്ടിയെ കീഴടക്കിയാണ് മറീന എഫ് സി കിരീടം ചൂടിയത്. ഹയാത് കൊണ്ടോട്ടി ഫസ്റ്റ് റണ്ണാർ അപ്പ്‌ സ്ഥാനം നേടി. ബഹ്‌റൈനിലെ പ്രൊഫഷണൽ ടീമുകൾ ഏറ്റുമുട്ടിയ ഈ മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

മത്സരങ്ങൾക്കൊപ്പം കാണികളെ ആവേശത്തിലാഴ്ത്താൻ പ്രശസ്തമായ മ്യൂസിക് ബാൻഡുകളുടെ ലൈവ് പ്രകടനങ്ങളും ഒരുക്കിയിരുന്നു. ആരവം മരം ബാൻഡ്, സഹൃദയ നാടൻ പാട്ട് സംഘം, തരംഗ് മ്യൂസിക് ബാൻഡ്, മ്യൂസിക് ബിസ് ബാൻഡ്, സാക്സോ ഫോൺ പെർഫോമൻസ്, ഐമാക് ഫ്ലാഷ് മോബ്, ഇശൽ ബഹ്‌റൈൻ ദഫ് മുട്ട് എന്നിവ കാണികൾക്ക് വേറിട്ട കലാവിരുന്നായി.

Also Read:

ക്രിക്കറ്റിലെ വ്യക്തിഗത നേട്ടങ്ങളിൽ ഷെഫീഖ് ഉസ്മാൻ (ഫൈനലിലെ മാൻ ഓഫ് ദി മാച്ച്), സോനു (ബെസ്റ്റ് കീപ്പർ), കിസ്സാൻ (ബെസ്റ്റ് ഫീൽഡർ), സത്യ (ബെസ്റ്റ് ബോളർ), ഡാനി (ബെസ്റ്റ് ബാറ്റർ & മോസ്റ്റ്‌ വാല്യൂബിൾ പ്ലയർ) എന്നിവർ പുരസ്കാരങ്ങൾ നേടി. വിശ്വകല സാംസ്‌കാരിക വേദി ഫെയർ പ്ലേ അവാർഡിന് അർഹരായി. ഫുട്ബോളിൽ ഷെറിൻ (ബെസ്റ്റ് പ്ലയർ), ഷഫീഖ് (ടോപ് സ്കോറർ), സജിത് (ബെസ്റ്റ് ഡിഫെൻഡർ), അബ്ദു (ബെസ്റ്റ് കീപ്പർ) എന്നിവരും പുരസ്കാരങ്ങൾ കരസ്ഥമാക്കി.

അൻസാർ മിലോട്ട്‌, സിബിൻ സലീം എന്നിവർ കൺവീനർമാരായും പ്രശാന്ത് ജി, ഗിരീഷ് കുമാർ, വിപിഷ്‌ പിള്ള, ജോഷി നെടുവേലിൽ, അജിത് കുമാർ, നിസ്സാൻ മാഹി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുമാണ് ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചത്. സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, ടൂർണമെന്റ് വിജയകരമാക്കാൻ സഹകരിച്ച ഏവർക്കും ഹോപ്പ് പ്രസിഡന്റ് മനോജ്‌ സാമ്പനും സെക്രട്ടറി ശ്യാംജിത്ത് കമലും നന്ദി അറിയിച്ചു.

Content Highlights: Ananthapuri Association clinches the Hope Premier League cricket title in Bahrain, while Marina FC win the inaugural Hope Champions Cup football tournament.

dot image
To advertise here,contact us
dot image