

പാകം ചെയ്തും പാകം ചെയ്യാതെയുമൊക്കെ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട് അല്ലേ?. എന്നാല്‍ ഏത് ഭക്ഷണത്തേക്കാളും ഉപരിയായി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഇറച്ചിയുടെ കാര്യമാണ്. പാകം ചെയ്തതും പാകം ചെയ്യാത്ത ഇറച്ചിയും എത്രനാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവ കൂടുതല്‍ കാലം കേടുകൂടാതിരിക്കാനും ബാക്ടീരിയകള്‍ വളരുന്നത് കുറയ്ക്കാനും സഹായിക്കും. പക്ഷേ എല്ലാവസ്തുക്കള്‍ക്കും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് അതിന്റേതായ കാലയളവുണ്ട്. പ്രത്യേകിച്ച് ഇറച്ചി ഒരു പരിധി കഴിഞ്ഞും ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും.

പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുവാണ് കോഴിയിറച്ചി. ഫ്രഷ് ചിക്കന്‍ ഒന്ന് മുതല്‍ രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ചിക്കന്‍ വിഭവങ്ങളാണെങ്കില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയാണ് കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുക. അതേസമയം ഫ്രഷ് ചിക്കന്‍ പീസുകള്‍ ഒന്‍പത് മാസം വരെയും ഫുള്‍ ഫ്രഷ് ചിക്കന്‍ ഒരു വര്‍ഷം വരെയും പാകം ചെയ്ത ചിക്കന്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെയും ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
പുളിച്ചതോ അസാധാരണമോ ആയ ദുര്‍ഗന്ധം, വഴുവഴുപ്പുളളതുപോലെ തോന്നുക അല്ലെങ്കില്‍ ചിക്കന്റെ ഉപരിതലത്തില്‍ ചാരനിറം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മത്സ്യം പാകം ചെയ്തത് ആയാലും പെട്ടെന്ന് കേടാകും. കറിവച്ചതും ഫ്രൈ ചെയ്തതുമായ മത്സ്യം പരമാവധി രണ്ട് ദിവസത്തിനകം കഴിക്കുന്നതാണ് നല്ലത്. കടല്‍ വിഭവങ്ങളായ പച്ച മത്സ്യവും കക്കയും രണ്ട് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. സ്‌മോക്ക്ഡ് ഫിഷ് ആണെങ്കില്‍ 14 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിതമായിരിക്കും.
ഫ്രഷ് ബീഫ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ അരച്ച മാംസം ബീഫിന്റെ മറ്റ് പാര്‍ട്ട്‌സ് എന്നിവ രണ്ട് ദിവസം വരെ മാത്രമേ കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ കഴിയൂ. ബീഫ് വിഭവങ്ങളോ പാകം ചെയ്ത ബീഫോ മൂന്ന് നാല് ദിവസത്തില്‍ കൂടുതല്‍ സുരക്ഷിതമായിരിക്കില്ല.


ഫ്രഷ് പന്നിയിറച്ചി മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. അതേസമയം ഫ്രീസറിലാണെങ്കില്‍ നാല് മുതല്‍ എട്ട് മാസം വരെയും കേടുകൂടാതെയിരിക്കും. നന്നായി പൊതിഞ്ഞ് വേണം ഇവ സൂക്ഷിക്കാന്‍. പാകം ചെയ്ത പോര്‍ക്ക് വിഭവങ്ങളാണെങ്കില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രീസറില്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെയും.
പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് തുറന്ന നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. കാരണം ചില പഴങ്ങള്‍ എഥിലിന്‍ എന്ന ഗ്യാസ് പുറപ്പെടുവിക്കുകയും അത് പച്ചക്കറികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പച്ചക്കറികള്‍ ഫ്രിഡ്ജിനുള്ളിലും പഴങ്ങള്‍ പുറത്തും സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെങ്കില്‍ പച്ചക്കറികള്‍ ഇടാനുള്ള ബോക്‌സില്‍ അവ ഇടുകയും ബാക്കി ഭാഗത്ത് പഴങ്ങള്‍ വയ്ക്കുകയും ചെയ്യാം.
Content Highlights :How long can you keep cooked and uncooked meat and fish in the fridge?