ലോകത്തിലെ ഏറ്റവും വില കൂടിയ 5 ഭക്ഷണങ്ങള്‍

എന്തുകൊണ്ടാണ് ഈ ഭക്ഷണവസ്തുക്കള്‍ ഇത്രയും വില കൂടിയതായത്

ലോകത്തിലെ ഏറ്റവും വില കൂടിയ  5 ഭക്ഷണങ്ങള്‍
dot image

ചേര്‍ക്കുന്ന ചേരുവകള്‍ അനുസരിച്ച് ഭക്ഷണത്തിന്റെ രുചിയില്‍ വ്യത്യാസം ഉണ്ടാകും. പല തരത്തിലുള്ള മസാലകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ക്കുമ്പോള്‍ രുചി മാത്രമല്ല, അവയുടെ വിലയും കൂടാറുണ്ട്. പല ആഡംബര റസ്റ്ററന്‍റുകളിലും ചെല്ലുമ്പോള്‍ അവര്‍ വിളമ്പുന്ന ഭക്ഷ്യവിഭവങ്ങളുടെ വില കേട്ട് കണ്ണ് തള്ളിപ്പോകാറുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ?

കുങ്കുമപ്പൂവ്

ലോകത്ത് കാണപ്പെടുന്ന വിലകൂടിയ ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് കുങ്കുമപ്പൂവ്. ക്രോക്കസ് പൂക്കളുടെ സ്റ്റിഗ്മകളില്‍ നിന്ന് വേര്‍തിരിക്കുന്ന ഭാഗമാണ് ഈ വിലകൂടിയ പദാര്‍ഥം. കുങ്കുപ്പൂവിനെ ഇത്രയും വിലകൂടിയതാകുന്നതെന്നതിന് പല കാരണങ്ങളുണ്ട്. ഇവ ശരീരത്തിന് വളരെയധികം ഗുണം നല്‍കുന്നു, സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നിവയാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്. ഇവയുടെ ഉത്പാദനത്തിന് എടുക്കുന്ന സമയവും ശ്രമകരമായ രീതികളുമാണ് മറ്റൊരു കാരണം.

Saffron
കുങ്കുമപൂവ്

വൈറ്റ് ട്രഫിള്‍

ഇറ്റലിയില്‍ കാണപ്പെടുന്ന അപൂര്‍വ്വയിനം കൂണുകളില്‍ ഒന്നാണ് വൈറ്റ് ട്രഫിള്‍. ഒരു കിലോഗ്രാമിന് 4,000 ഡോളര്‍ (3,54,670 രൂപ)യാണ് ഇതിന്റെ വില. ഇവ കറുത്തതും വെളുത്തതുമായി രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. കറുത്ത ട്രഫിളുകളില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത ട്രഫിളുകള്‍ കൃഷി ചെയ്യാന്‍ കഴിയില്ല. ഓക്ക്, ഹേസല്‍നട്ട് പോലെയുള്ള പ്രത്യേക മരങ്ങള്‍ക്കിടയിലാണ് ഇവ വളരുന്നത്.

White Truffle
വെെറ്റ് ട്രഫിള്‍

അല്‍മാസ് കാവിയര്‍

ഇറാനില്‍ കാണപ്പെടുന്ന ഒരു അപൂര്‍വ്വയിനം മത്സ്യമായ ആല്‍ബിനോ സ്റ്റര്‍ജനുകളില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണ നിറത്തിലുള്ള മുട്ടകളാണ് അല്‍മാസ് കാവിയര്‍ എന്ന് അറിയപ്പെടുന്നത്.

ഇത് ക്രീമിയായ ഘടനയുള്ളതും രുചികരവുമാണ്. ആഡംബര ഭക്ഷണം എന്ന നിലയില്‍ പേരുകേട്ടവയാണ് അല്‍മാസ് കാവിയര്‍. ഇത് തണുപ്പിച്ചാണ് വിളമ്പുന്നത്. 20 ഗ്രാമിന് 18,000 രൂപയാണ് ഇന്ത്യയില്‍ ഇതിന്റെ വില.

Almas Cavier
അല്‍മാസ് കാവിയര്‍

ബ്ലൂഫിന്‍ ട്യൂണ

ഒരു ബ്ലൂഫിന്‍ ട്യൂണ മത്സ്യം ലേലത്തില്‍ പോകുന്നത് ദശലകക്ഷക്കണക്കിന് ഡോളര്‍ വിലയ്ക്കാണ്. പ്രധാനമായും സൂഷി തയ്യാറാക്കാനാണ് ഇവ ഉപയോഗിക്കുന്നത്.പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ബി12, സെലീനിയം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ബ്ലൂഫിന്‍ ട്യൂണ. ഹൃദയം, തലച്ചോറ്, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി എന്നിവയെ ധാരാളം സഹായിക്കുന്ന ഭക്ഷണ പദാര്‍ഥം തന്നെയാണിത്.

Bluefin Tuna
ബ്ലൂഫിന്‍ ട്യൂണ

മാറ്റ്‌സുതേക്ക് മഷ്‌റൂം

ജാപ്പനീസ് പാചകത്തില്‍ പേരുകേട്ടതാണ് സുഗന്ധമുള്ള ഈ കൂണ്‍. ഇതിനെ പൈന്‍ കൂണ്‍ എന്നും വിളിക്കാറുണ്ട്. ജാപ്പനീസ് പാചക പാരമ്പര്യത്തില്‍ ഏറ്റവും പേരുകേട്ടതാണ് ഇവ. ജപ്പാന്‍, കൊറിയ, ഭൂട്ടാന്‍, ചൈന, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പൈന്‍ മരങ്ങളുടെ ചുവട്ടിലാണ് ഇത് കാണപ്പെടുന്നത്. കൃഷി ചെയ്‌തെടുക്കാന്‍ കഴിയാത്തതുകൊണ്ടും ആവാസ വ്യവസ്ഥയുടെ തകര്‍ച്ചകൊണ്ടും അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നവയാണ് മാറ്റ്‌സുതേക്ക് മഷ്‌റൂം. കറുവാപ്പട്ടയുടേത് പോലെയുള്ള സുഗന്ധത്തിന് പേരുകേട്ടതാണ് ഇവ. ഒരു കിലോയ്ക്ക് 1.5 ലക്ഷം രൂപയാണ് ഇതിന്റെ വില.

Matsutake Mushroom
മാറ്റ്‌സുതേക്ക് മഷ്‌റൂം

Content Highlights :The 5 most expensive foods in the world





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image