ഒരു സ്‌പോഞ്ച് കയ്യിലുണ്ടോ; ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാനുള്ള വഴി പറഞ്ഞ് തരാം

പച്ചക്കറികളിൽ പെട്ടെന്ന് പൂപ്പൽ വരാതിരിക്കാനും ഈ സിംപിൾ ടെക്‌നിക് ഉപകാരപ്പെടും

ഒരു സ്‌പോഞ്ച് കയ്യിലുണ്ടോ; ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാനുള്ള വഴി പറഞ്ഞ് തരാം
dot image

ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നവർ പോലും നേരിടുന്ന പ്രശ്‌നമാണ് ഡോർ തുറക്കുമ്പോഴേ മൂക്കിലേക്ക് അടിച്ചു കയറുന്ന മണം. കൃത്യമായി അടച്ചും മറ്റും സൂക്ഷിച്ചാലും പലപ്പോഴും പച്ചക്കറികളുടെ അറ്റവും തുമ്പുമൊക്കെ ചീയാനും തുടങ്ങും. ഇതിനെ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുന്ന ഒരു വഴിയുണ്ട്, വളരെ എളുപ്പമുള്ള ഒരു വഴി. അതൊരു സ്‌പോഞ്ചാണ്.

സ്‌പോഞ്ച് ഉപയോഗിച്ച് നമുക്ക് റഫ്രിജേറ്ററിനെ നല്ല ഫ്രഷായി സൂക്ഷിക്കാൻ കഴിയും. ജലാംശവും ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും വലിച്ചെടുക്കാനുള്ള സ്‌പോഞ്ചിന്റെ കഴിവാണ് ഇവിടെ നമ്മളെ സഹായിക്കാൻ പോകുന്നത്. ഇതിനായി സാധാരണ സ്‌പോഞ്ചാണ് ഉപയോഗിക്കേണ്ടത്. സ്‌പോഞ്ച് നന്നായി നനച്ച ശേഷം പിഴിഞ്ഞ് വെള്ളം കളയണം. നനഞ്ഞ രീതിയിൽ, എന്നാൽ വെള്ളം ഇറ്റുവീഴാത്ത് രീതിയിൽ വേണം ഇത് ഫ്രിഡ്ജിൽ വെക്കാൻ.

റഫ്രിജേറ്ററുകൾ ശീതികരിച്ച നിലയിൽ വസ്തുക്കളെ സൂക്ഷിക്കാനായി ഡിസൈൻ ചെയ്തിട്ടുള്ളതാണെങ്കിലും ഇവയ്ക്ക് ഹ്യുമിഡിറ്റി അഥവാ വായുവിലെ സാന്ദ്രതയെ അത്ര നന്നായി കൈകാര്യം ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോൾ തുറന്നാലും ചൂടുള്ള വായു അകത്ത് കയറുകയും ഇത് പിന്നീട് ഈർപ്പമായി മാറുകയും ചെയ്യും. ഇവ പിന്നീട് പച്ചക്കറികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയും അവയിൽ പൂപ്പൽ വരുത്താൻ തുടങ്ങുകയും ചെയ്യും.

Sponge in a fridge

എന്നാൽ സ്‌പോഞ്ച് വെക്കുന്നതോടെ ഇത് ഈർപ്പത്തിനെതിരെയുള്ള ബഫർ പോലെ പ്രവർത്തിക്കും. അതായത്, സ്‌പോഞ്ചിന് ജലകണങ്ങളെ ആഗിരണം ചെയ്ത് നിർത്താനുള്ള കഴിവുള്ളതുകൊണ്ട് ഇത് ഫ്രിഡ്ജിലെ അന്തരീക്ഷത്തെ വല്ലാതെ വരണ്ട നിലയിലാകാതെ സൂക്ഷിക്കും. ഡോർ തുറക്കുമ്പോൾ വായുവിന്റെ സാന്ദ്രതയിൽ വലിയ വ്യത്യാസമുള്ളതായി അനുഭവപ്പെടില്ല.

അപ്പോൾ ജലകണങ്ങൾ അധികമായി രൂപപ്പെടില്ല. മാത്രമല്ല, ഫ്രിഡ്ജിനുള്ളിലെ അധിക ഈർപ്പത്തെ സ്‌പോഞ്ച് വലിച്ചെടുക്കുകയും ചെയ്യും. ഇത് മൂലം ദുർഗന്ധത്തിന് ശമനം ആകുന്നതോടൊപ്പം പച്ചക്കറികൾ കൂടുതൽ നേരം ഫ്രഷായി ഇരിക്കുകയും ചെയ്യും. ഇലക്കറികൾക്കായിരുന്നു ട്രിക്ക് കൊണ്ട് ഏറ്റവും ഉപകാരം ഉണ്ടാവുക.

സ്‌പോഞ്ചിന് ചെറിയ ദുർഗന്ധവും ഈർപ്പം മൂലമുള്ള പ്രശ്‌നങ്ങളും തടയാനാകുമെങ്കിലും ഇതുവെച്ച് ഫ്രിഡ്ജിലെ എല്ലാ പ്രശ്‌നങ്ങളും തടയാനാകുമെന്ന് കരുതരുത്. ഊഷ്മാവ് കൃത്യമായി നിലനിർത്തിയും, സമയാമസമയത്ത് വൃത്തിയാക്കിയും മുന്നോട്ടു പോയാൽ മാത്രമേ ഫ്രിഡ്ജ് നല്ല രീതിയിൽ ഇരിക്കുകയുള്ളു.

Content Highlights: How to control odour and moisture in fridge using sponge

dot image
To advertise here,contact us
dot image