നെടുമ്പാശ്ശേരിയിൽ ഭൂമി സ്വന്തമാക്കാൻ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊന്നു; ശരീരമാകെ പാടുകൾ

അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന് നിഗമനം

നെടുമ്പാശ്ശേരിയിൽ ഭൂമി സ്വന്തമാക്കാൻ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊന്നു; ശരീരമാകെ പാടുകൾ
dot image

എറണാകുളം: നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം. അനിത (58) ആണ് മരിച്ചത്.

അനിതയുടെ ശരീരത്തിലാകെ മർദിച്ചതിന്റെ പാടുകളുണ്ട്. മകൻ ബിനു (38)വിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദനം. സംഭവത്തിൽ മകന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മർദനത്തെ തുടർന്ന് രക്തം കട്ടപിടിച്ചാണ് മരണമെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Content Highlights: son killed mother at Nedumbassery

dot image
To advertise here,contact us
dot image