കോടി ക്ലബുകളുടെ അമരക്കാർ, മുന്നിലെത്തി പൃഥ്വിരാജും ഡൊമിനിക് അരുണും; ജനപ്രീയ സംവിധായകരുടെ ലിസ്റ്റ് പുറത്ത്

ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായ 'സൈയാരാ' ഒരുക്കിയ മോഹിത് സൂരി ആണ് ജനപ്രീയ സംവിധായകരിൽ ഒന്നാം സ്ഥാനത്ത്

കോടി ക്ലബുകളുടെ അമരക്കാർ, മുന്നിലെത്തി പൃഥ്വിരാജും ഡൊമിനിക് അരുണും; ജനപ്രീയ സംവിധായകരുടെ ലിസ്റ്റ് പുറത്ത്
dot image

2025 ലെ ഏറ്റവും ജനപ്രീയ സംവിധായകരുടെ ലിസ്റ്റ് പുറത്തുവിട്ട് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി). ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംവിധായകരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആദ്യ പത്തിൽ രണ്ട് മലയാളി സംവിധായകരും ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

മോഹൻലാലിനെ നായകനാക്കി വമ്പൻ ബജറ്റിൽ എമ്പുരാൻ ഒരുക്കിയ പൃഥ്വിരാജ് സുകുമാരൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ് ഉള്ളത്. മലയാളത്തിലെ ആദ്യ 300 കോടി സിനിമയായ ലോകയുടെ സംവിധായകൻ ഡൊമിനിക് അരുൺ ജനപ്രീയ സംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഏഴാം സ്ഥാനത്താണ് ഡൊമിനിക് ഉള്ളത്. ബോളിവുഡിലെ ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായ സൈയാരാ ഒരുക്കിയ മോഹിത് സൂരി ആണ് ജനപ്രീയ സംവിധായകരിൽ ഒന്നാം സ്ഥാനത്ത്. സിനിമ ആഗോളതലത്തിൽ 500 കോടി പിന്നിട്ടിരുന്നു. ഈ വർഷം പുറത്തുവന്ന ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ ചിത്രങ്ങളെയെല്ലാം സൈയാരാ മറികടന്ന് വമ്പൻ നേട്ടമാണ് കൊയ്തത്. വെറും 45 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. അങ്ങനെ നോക്കുമ്പോൾ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയമാണ് സിനിമയുടേത്.

ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന ഹിറ്റ് നെറ്റ്ഫ്ലിക്സ് സീരിസിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ആര്യൻ ഖാൻ ആണ് സംവിധായകരിൽ രണ്ടാം സ്ഥാനത്ത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങിയത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിച്ചത്. രജനി ചിത്രവുമായി ഈ വർഷം പ്രേക്ഷകർക്ക് മുന്നിലെത്തിയ ലോകേഷ് കനകരാജ് ആണ് മൂന്നാം സ്ഥാനത്ത്. നിശാഞ്ചി എന്ന സിനിമയിലൂടെ മികച്ച അഭിപ്രായങ്ങൾ നേടിയ അനുരാഗ് കശ്യപ് ആണ് നാലാം സ്ഥാനത്ത്.

lokah

സൂപ്പർഹിറ്റ് ആമിർ ഖാൻ സിനിമയായ സിത്താരെ സമീന്‍ പര്‍ ഒരുക്കിയ ആർ എസ് പ്രസന്നയാണ് ആറാം സ്ഥാനം നേടിയ സംവിധായകൻ. അനുരാഗ് ബസു ആണ് ഏഴാം സ്ഥാനത്ത്. മെട്രോ ഇൻ ദിനോ എന്ന ചിത്രമായിട്ടാണ് അനുരാഗ് ബസു പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി തീർന്ന ബോളിവുഡ് ചിത്രമൊരുക്കിയ ലക്ഷ്മൺ ഉതേകർ ആണ് ഒൻപതാം സ്ഥാനത്ത്. വിക്കി കൗശൽ നായകനായി എത്തിയ സിനിമ 800 കോടിക്കും മുകളിലാണ് നേടിയത്. ഹോംബൗണ്ട് എന്ന സിനിമയിലൂടെ ഇന്റർനാഷണൽ സിനിമാപ്രേമികളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയ നീരജ് ഗയ്‌വാൻ ആണ് ഈ ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ള സംവിധായകൻ.

Content Highlights: IMDB most popular director's list out now

dot image
To advertise here,contact us
dot image