മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം, രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തീവ്രത കൂടിയത്: ലസിത നായര്‍

നിയമം അനുശാസിക്കുന്ന, ഏത് കുറ്റവാളിക്കും പീഡകനും ബാധകമായ ശിക്ഷ ഉണ്ടാവണം': ലസിത നായര്‍ പറഞ്ഞു.

മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം, രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തീവ്രത കൂടിയത്: ലസിത നായര്‍
dot image

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ലസിത നായര്‍ പറഞ്ഞു.

'രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡനകനും ബാധകമായ ശിക്ഷ ഉണ്ടാവണം': ലസിത നായര്‍ പറഞ്ഞു.

Content Highlights: Lasitha nair about rahul mamkoottathil and mukesh mla sexual assaults

dot image
To advertise here,contact us
dot image