സ്റ്റൈൽ കണ്ട് Gen Z യെ അളക്കണ്ട !! ട്രെൻഡായി ലേസി ഗേൾ ലുക്ക്

സ്വയം സ്നേഹിക്കാനും യാഥാർത്ഥങ്ങളെ ആഘോഷമാകാനുമാണ് ഇവർ പറയുന്നത്

സ്റ്റൈൽ കണ്ട് Gen Z യെ അളക്കണ്ട !! ട്രെൻഡായി ലേസി ഗേൾ ലുക്ക്
dot image

മിന്നുന്ന വസ്ത്രമണിഞ്ഞ് മുടി ജെല്ല് തേച്ച് ചീകി ഒതുക്കി നടക്കാൻ ജെൻ സി പെൺകുട്ടികളെ കിട്ടില്ല . ഇവർക്കിഷ്ടം ബാഗി ജീൻസുകളും ലൂസ് ഹൂഡികളുമാണ്. സമൂഹം കെട്ടിപ്പടുത്ത ക്ലീൻ ഗേൾ ലുക്കിനോട് ഗുഡ് ബൈ പറയുകയാണിവർ. പൊതു ഇടങ്ങളിലേക്ക് അണിഞ്ഞ് ഒരുങ്ങാൻ മണിക്കൂറുകൾ വേണ്ട . ഒരുങ്ങാൻ ഇഷ്ടപ്പെടാത്തത് മടിയന്മാരായത് കൊണ്ടല്ല പിന്നെയോ?


The lazy outfit
Genz Girl

Also Read:

അങ്ങനെ ആണെന്ന് പറഞ്ഞാലും മുൻവിധികൾ പറയുന്നവരോട് തർക്കിച്ചു നിൽക്കാൻ ഇവർ തയ്യാറല്ല. തങ്ങളേക്കാൾ വലിയ ടീഷർട്ടുകളും , അലസമായി കെട്ടിവെച്ച മുടിയുമെല്ലാം ലുക്കിന്റെ ഭാഗമാണ്. മുഖകുരുക്കളും മുഖത്ത് വരുന്ന പാടുകളിലും കണ്ണിനു താഴെ വരുന്ന കറുപ്പ് നിറവും ആലോചിച്ചു ഇവർക്ക് ടെൻഷനില്ല. അവ മറയ്ക്കാൻ ഉള്ള വില കൂടിയ ഉല്പന്നങ്ങൾക്ക് പിന്നാലെ ഓടി ശീലിച്ചിട്ടുമില്ല. തേച്ചു മിനുക്കിയ വസ്ത്രങ്ങൾ ഇട്ട് നടക്കുന്ന ക്ലീൻ ഗേൾ ലുക്ക് ആരാധകരെ ഇത്‌ പാടെ നിരാശരാകുന്നുണ്ട്.

Genz Fashion
the lazy look
Lazy Look girls
Gen Z Lazy look

ആഡംബര വസ്ത്രങ്ങളോടോ വിലകൂടിയ മേക്കപ്പുകളോടോ താല്പര്യം കാണിക്കാത്ത ഈ ലേസി ഗേൾ ലുക്ക് കണ്ട് അവരെ ചെറുതാകേണ്ട. സ്വയം സ്നേഹിക്കാനും യാഥാർത്ഥങ്ങളെ ആഘോഷമാകാനുമാണ് ഇവർ പറയുന്നത് . മുഖം മൂടികൾ ഇല്ലാതെ സ്വയം തിരിച്ച അറിഞ്ഞു കൊണ്ട് ലോകത്തെ സമീപിക്കുക എന്ന ആശയം കൂടി ഇവർ മുന്നോട്ട് വെക്കുന്നു. സ്വന്തം ഇമേജിൽ ഒരു അപകർഷത ബോധം ഉണ്ടാവേണ്ടതില്ല എന്നത് കൊണ്ടാണ് ഈ അലസമായ ഫാഷൻ ട്രെൻഡിങ് ആയത്.

Content Highlights: Let's have look on GenZ girl's lazy look

dot image
To advertise here,contact us
dot image