

ഫാഷന്റെ കാര്യത്തില്‍ ചെറുപ്പക്കാരെ വെല്ലുന്ന സ്റ്റെലാണ് നിത അംബാനിയുടേത്. സെലിബ്രിറ്റികള്‍ പോലും അവരുടെ മുന്നില്‍ അക്കാര്യത്തില്‍ മുട്ടുമടക്കും. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ബാഗും ചെരിപ്പും വാഹനങ്ങളുമെല്ലാം ട്രെന്‍ഡിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ നിത അംബാനിക്കുളള കഴിവ് അതിശയകരമാണ്. കഴിഞ്ഞദിവസം ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കാനെത്തിയ റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനിയുടെ വസ്ത്രവും ആഭരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പ്രത്യേക അവസരങ്ങളില്‍ ധരിക്കാനായി സ്വന്തം വസ്ത്രാഭരണ ശേഖരത്തില്‍ അതിമനോഹരങ്ങളായ കളക്ഷനുകള്‍ നിത അംബാനിക്കുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന വാര്‍ഷിക ദിനത്തിലാണ് നിത അംബാനി വീണ്ടും ശ്രദ്ധേയയായത്.
കടും ചുവപ്പ് നിറത്തിലുള്ള ഷിഫോണ്‍ സാരിയില്‍ അതി മനോഹരിയായാണ് നിത അംബാനി എത്തിയത്. ഡ്രാപ്പിലുടനീളം തിളങ്ങുന്ന സ്വീക്വന്‍സ് അലങ്കാരങ്ങളും പല്ലുവില്‍ മനോഹരമായ എംബ്രോയിഡറിയുമുളള സാരിക്ക് പ്രത്യേക അഴകായിരുന്നു. സാരിയില്‍ മാത്രമല്ല ബ്ലൗസിലും വ്യത്യസ്തയുണ്ടായിരുന്നു. ആഴത്തിലുള്ള യുനെക്ക് ലൈന്‍, പകുതി നീളമുള്ള സ്ളീവ്, സ്വീക്വന്‍സും ത്രെഡ് എംബ്രോയിഡറിയും ചെയ്തതായിരുന്നു ബ്ലൗസ്.

ചടങ്ങില്‍ നിത അംബാനി ധരിച്ച ആഭരണങ്ങളും ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലുള്ളതായിരുന്നു. ചുവന്ന സാരിയോടൊപ്പം വളരെ സിമ്പിളെന്ന് തോന്നുമെങ്കിലും ചരടുകള്‍ ചേര്‍ത്തൊരുക്കിയ മുത്തുമാല മുഖത്തിന്റെ ഭംഗി എടുത്തുകാട്ടുന്നതായിരുന്നു. ആകര്‍ഷകമായ വജ്രത്താല്‍ അലങ്കരിച്ച കമ്മലുകളും വളകളും വലിയ തിളങ്ങുന്ന കല്ല് പതിപ്പിച്ച മോതിരം ഇവയെല്ലാം ഫാഷന്‍ പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റി.

മേക്കപ്പിലുമുണ്ടായിരുന്നു വ്യത്യസ്തത. മനോഹരമായി വരച്ച പുരികങ്ങള്‍, കണ്ണുകള്‍ മനോഹരമാക്കാന്‍ മ്യൂട്ടഡ് ബ്രൗണ്‍ ഐഷാഡോ, മസ്കാര പുരട്ടിയ കണ്പീലികള്, കവിള്‍ത്തടങ്ങളില്‍ ബ്ലഷ്, തിളങ്ങുന്ന പിങ്ക് ലിപ്ഷേഡ്, ഹൈലൈറ്റര്‍ എന്നിവയൊക്കെ അണിഞ്ഞാണ് നിത ഏവരുടേയും മനം കവര്‍ന്നത്. ചടങ്ങില്‍ നിത അംബാനിയെ കൂടാതെ കരീന കപൂര്‍, കരണ്‍ ജോഹര്‍, അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, ഷാരൂഖ് ഖാനും കുടുംബവും തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തു.
Content Highlights :Nita Ambani arrived at the ceremony wearing a red sari, pearls and diamonds.