

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഓസ്ട്രേലിയ. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 281 റൺസെന്ന അതിശക്തമായ നിലയിലാണ് ഓസ്ട്രേലിയ. ട്രാവിസ് ഹെഡ് സെഞ്ച്വറിയും കടന്ന് ട്രാവിസ് ഹെഡ് മുന്നേറുകയാണ്. 160 പന്തിൽ 162 റൺസുമായി താരം ക്രീസിലുണ്ട്.
ഇന്നലെ രണ്ടാം ദിവസം 211/2 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് നൈറ്റ് വാച്ച്മാന്‍ മൈക്കൽ നീസറിന്റെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 103 റൺസ് പിറകിലാണ് ഓസ്ട്രേലിയ ഇപ്പോള്‍. 24 റൺസ് നേടിയ നീസര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 234 റൺസാണ് നേടിയത്. പിന്നീട് നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും 47 റൺസ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഓസ്ട്രേലിയ കൂടുതൽ വിക്കറ്റുകളുടെ നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിച്ചു.
ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തുമാണ് (16*) ക്രീസിലുള്ളത്. ബ്രൈഡൺ കാര്‍സാണ് നീസറിനെ വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 384 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ ജോ റൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. ഹാരി ബ്രൂക്ക് (84) അർധ സെഞ്ച്വറി നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി മൈക്കൽ നെസർ നാല് വിക്കറ്റ് നേടി.
Content Highlights; vAustralia vs England, Ashes 5th Test: ATravis Head's Century deflates England in 1st session