ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം; ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു

അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്

ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം; ഫൈബര്‍ വള്ളങ്ങള്‍ കത്തിനശിച്ചു
dot image

കൊച്ചി: ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫൈബര്‍ വള്ളങ്ങള്‍ നശിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഹാര്‍ബറിനോട് ചേര്‍ന്നുള്ള പ്രദേശത്തെ കരിയിലകള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ആളപായങ്ങളൊന്നുമില്ല എന്നത് ആശ്വാസകരമാണ്.

Content Highlights: fire at chellanam harbor

dot image
To advertise here,contact us
dot image