ഇത് കലക്കിയേനെ!, പരാശക്തിയിൽ സൂര്യയും ദുൽഖറും നസ്രിയയും ആയിരുന്നെങ്കിലോ?; വൈറലായി എഐ വീഡിയോ

'സൂര്യ ചെയ്യേണ്ടിയിരുന്ന സിനിമയാണ് പരാശക്തി. കോവിഡ് സമയത്താണ് ഞാൻ സിനിമയുടെ കഥ സൂര്യയോട് പറഞ്ഞിരുന്നത്'

ഇത് കലക്കിയേനെ!, പരാശക്തിയിൽ സൂര്യയും ദുൽഖറും നസ്രിയയും ആയിരുന്നെങ്കിലോ?; വൈറലായി എഐ വീഡിയോ
dot image

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എന്നാൽ സൂര്യയെ നായകനാക്കി പുറനാനൂറ് എന്ന പേരിൽ ആദ്യം പ്രഖ്യാപിച്ച സിനിമ ആയിരുന്നു ഇത്. തുടർന്ന് ചില കാരണങ്ങളാൽ ഈ സിനിമ ഉപേക്ഷിച്ചു. ഇപ്പോഴിതാ പരാശക്തിയുടെ ട്രെയിലറിന് പിന്നാലെ സിനിമയിൽ സൂര്യയെ നായകനാക്കിയുള്ള എഐ വീഡിയോ വൈറലാകുകയാണ്.

സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ എന്നിവരായിരുന്നു സിനിമയിലെ ആദ്യ കാസ്റ്റ്. ഇവർ മൂവരും ഈ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകുമായിരുന്നു എന്ന തരത്തിലാണ് ഈ എഐ വീഡിയോ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. സൂര്യ ഈ സിനിമ ഉപേക്ഷിച്ചത് വലിയ നഷ്ടമായിപ്പോയി എന്നും നടന് ഒരു ഹിറ്റ് മിസ്സായി എന്നുമാണ് കമന്റുകൾ. ശിവകാർത്തികേയനെക്കാൾ ഈ റോൾ സൂര്യയ്ക്ക് ചേരുന്നുണ്ട് എന്നും അഭിപ്രായങ്ങൾ ഉണ്ട്.

'സൂര്യ ചെയ്യേണ്ടിയിരുന്ന സിനിമയാണ് പരാശക്തി. കോവിഡ് സമയത്താണ് ഞാൻ സിനിമയുടെ കഥ സൂര്യയോട് പറഞ്ഞിരുന്നത്. സൂര്യയും ചിത്രത്തിനായി ആവേശത്തിലായിരുന്നു. ആ സമയത്ത് ഞങ്ങൾ ധാരാളം ഗവേഷണങ്ങൾ നടത്തി. നിരസിച്ചതിന്റെ കാരണം എനിക്ക് ഇപ്പോഴും വ്യക്തമായി അറിയില്ല. ഒഴിവാക്കിയതിലെ പ്രധാന പ്രശ്നം സൂര്യയ്ക്ക് തുടർച്ചയായ ഷൂട്ടിംഗിന് സമയം ലഭിച്ചില്ല എന്നതാണ്. ഈ സിനിമ തുടർച്ചയായി ചിത്രീകരിക്കേണ്ട ചിത്രമാണ്, ഇല്ലെങ്കിൽ സിനിമയുടെ ബജറ്റ് ഉയരുകയും തുടച്ച നഷ്ടപ്പെടുകയും ചെയ്യും,' സുധ കൊങ്കര നേരത്തെ പറഞ്ഞത്.

വീണ്ടും മറ്റൊരു നല്ല സിനിമയ്ക്കായി സുധാ കൊങ്കരയും നടനും ഒന്നിക്കട്ടെയെന്നും ആരാധകർ കുറിക്കുന്നുണ്ട്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ഡ്രാമ ചിത്രമാകും പരാശക്തി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ശിവകാർത്തികേയൻ, അഥർവ്വ, രവി മോഹൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളും സിനിമയിൽ ഉണ്ടാകുമെന്ന സൂചനകളും ട്രെയ്‌ലർ നൽകുന്നുണ്ട്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ.

Content Highlights: What if Suriya, Dulquer Salmaan & Nazriya did Parasakthi ai video goes viral

dot image
To advertise here,contact us
dot image