എലിസബത്ത് രാജ്ഞി മുതല്‍ ഇഷ അംബാനി വരെ; കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വിവാഹ വസ്ത്രങ്ങള്‍

ഒറ്റ ദിവസത്തെ ഉപയോ​​ഗത്തിനു വേണ്ടി മാത്രമാണ് വിലയേറിയ വിവാഹ വസ്ത്രങ്ങൾ പലരും വാങ്ങുന്നത്.
എലിസബത്ത് രാജ്ഞി മുതല്‍ ഇഷ അംബാനി വരെ; കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വിവാഹ വസ്ത്രങ്ങള്‍

ചുറ്റും കൂടുന്നവരുടെയെല്ലാം ശ്രദ്ധ രണ്ടു പേരിലേയ്ക്ക് മാത്രമായി കേന്ദ്രീകരിക്കുന്ന ദിവസം. ഏത് സാധാരണക്കാരനും സെലിബ്രിറ്റി ആകുന്ന ദിനം. അതാണ് വിവാഹ ദിവസം. അതിനാൽ തന്നെ അന്ന് അണിയുന്ന വസ്ത്രം, ആഭരണം തുടങ്ങി എല്ലാം വധൂവരന്മാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആർഭാടം കൊണ്ടും ലാളിത്യം കൊണ്ടുമൊക്കെ പല വിവാഹങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഒറ്റദിവസത്തെ ഉപയോ​​ഗത്തിനു വേണ്ടി മാത്രമാണ് വിലയേറിയ വിവാഹ വസ്ത്രങ്ങൾ പലരും വാങ്ങുന്നത് എന്നതാണ് ഇതിന്റെ മറുവശം. വിവാഹ വസ്ത്രത്തിനു വേണ്ടി എത്ര തുക വരെ ചെലവാക്കാം? ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വസ്ത്രങ്ങൾ അണിഞ്ഞ് വിവാഹ വേദിയിലെത്തിയ ചില സെലിബ്രിറ്റികളെ പരിചയപ്പെടാം. എലിസബത്ത് രാജ്ഞി മുതൽ ഇഷ അംബാനി വരെയുണ്ട് ഈ ലിസ്റ്റിൽ...

എലിസബത്ത് രാജ്ഞി മുതല്‍ ഇഷ അംബാനി വരെ; കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വിവാഹ വസ്ത്രങ്ങള്‍
കാഞ്ചീപുരമോ ഫാൻസിയോ, സാരിയിൽ തൃഷ താൻ തലൈവി

1. ക്യൂൻ എലിസബത്ത് സെക്കന്റ്

എലിസബത്ത് രാജ്ഞി 1947-ൽ ആണ് ഫിലിപ്പ് രാജകുമാരനുമായി വിവാഹിതയാകുന്നത്. ഫ്ലോറൽ എംബ്രോയ്ഡറിയോട് കൂടിയ ക്രിസ്റ്റലും മുത്തും കൊണ്ട് നിർമ്മിച്ച പ്രത്യേക വിവാഹ ഗൗൺ ആണ് രാജ്ഞി ധരിച്ചിരുന്നത്. പ്രമുഖ ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ആയിരുന്ന നോർമൻ ഹാർട്ട്നെൽ ആണ് ഗൗൺ രൂപകൽപന ചെയ്തത്. മനോഹരമായ ആ വിവാഹ ഗൗണിന് അന്ന് ചെലവായത് 42,000 ഡോളറാണ്. ഇന്ന് അതിന്റെ ഏകദേശം വില 1.6 മില്യൺ ഡോളറാണ്. 2022 സെപ്റ്റംബർ 8 ന് ആണ് ക്യൂൻ എലിസബത്ത് സെക്കന്റ് മരിക്കുന്നത്.

2. ഇഷ അംബാനി പിരമള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി 2018-ൽ ആണ് ആനന്ദ് പിരമളുമായി വിവാഹിതയാകുന്നത്. ലോകത്തെ അമ്പരപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹദിനത്തിൽ മനോഹരനായ സ്വർണ്ണ ലെഹങ്കയാണ് ഇഷ ധരിച്ചിരുന്നത്. പ്രശസ്ത ഇന്ത്യൻ ഫാഷൻ ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്‌ല ആണ് ലെഹങ്ക ഡിസൈൻ ചെയ്തത്. ഒരു പേഴ്സണൽ ടച്ചിനു വേണ്ടി ലെഹങ്കയിൽ ഇഷയുടെ അമ്മ നിത അംബാനിയുടെ വിവാഹ സാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇഷ അംബാനി പിരമളിൻ്റെ വിവാഹ ലെഹങ്കയ്ക്ക് ഏകദേശം 1.08 മില്യൺ ഡോളർ അതായത് 90 കോടി രൂപ ചെലവുണ്ട്. ഈ ലെഹങ്ക നിലവിൽ മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ (എൻഎംഎസിസി) പ്രദർശിപ്പിച്ചിരിക്കുകയാണ്.

3. സെറീന വില്യംസ്

പ്രമുഖ ടെന്നീസ് താരം സെറീന വില്യംസ് 2017ൽ ആണ് അലക്‌സിസ് ഒഹാനിയനെ വിവാഹം ചെയ്യുന്നത്. സെറീന തൻ്റെ വിവാഹ ദിനത്തിൽ 3.5 മില്യൺ ഡോളര്‍ വിലയുള്ള മനോഹരമായ വിവാഹ ഗൗൺ ആണ് ധരിച്ചത്. ഈ വസ്ത്രം ഡിസൈൻ ചെയ്തത് പ്രശസ്ത ഇംഗ്ലീഷ് ഫാഷൻ ഡിസൈനറായ സാറാ ബർട്ടൺ ആണ്. സെറീന വില്യംസ് വിവാഹ ആഘോഷങ്ങൾക്കായി ധരിച്ച മൂന്ന് വസ്ത്രങ്ങളിൽ ഒന്ന് മാത്രമായിരുന്നു ആ ഗൗൺ.

4. വിക്ടോറിയ സ്വരോവ്സ്കി

സ്വരോവ്സ്കി ക്രിസ്റ്റൽ സാമ്രാജ്യത്തിൻ്റെ അനന്തരാവകാശിയായ വിക്ടോറിയ സ്വരോവ്‌സ്‌കി 2017-ൽ ആണ് വെർണർ മൂർസിനെ വിവാഹം ചെയ്യുന്നത്. ഏകദേശം 500,000 ക്രിസ്റ്റലുകൾ ഉള്ള മീഖായേൽ സിൻകോയുടെ കസ്റ്റം മേഡ് ഗൗൺ ആണ് വിവാഹ ദിനത്തിൽ വിക്ടോറിയ ധരിച്ചിരുന്നത്. വിവാഹ വസ്ത്രങ്ങൾക്ക് വണ്‍ മില്യൺ ഡോളർ വിലയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പക്ഷേ വിക്ടോറിയ സ്വരോവ്‌സ്‌കിയുടെയും വെർണർ മൂർസിൻ്റെയും വിവാഹ ​ജീവിതം അതികകാലം നീണ്ടു നിന്നില്ല 2023-ൽ അവർ വേർപിരിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com