Top

'പൂണൂല് ഉണ്ടോ എന്നറിയാനല്ലേ ഈ ഷര്‍ട്ട് ഊരുന്നത്'; അമ്പലങ്ങളില്‍ അതാവശ്യമില്ലെന്ന് വെള്ളാപ്പള്ളി

6 March 2022 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂണൂല് ഉണ്ടോ എന്നറിയാനല്ലേ ഈ ഷര്‍ട്ട് ഊരുന്നത്; അമ്പലങ്ങളില്‍ അതാവശ്യമില്ലെന്ന് വെള്ളാപ്പള്ളി
X

ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് അഴിച്ച് മാറ്റുന്ന രീതിയെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമ്പലങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ഊരരുതെന്ന് ബോര്‍ഡ് എഴുതിവെക്കണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. എര്‍ണാകുളം പൂത്തോട്ടയില്‍ എസ്എന്‍ഡിപി ശാഖയുടെ 'ശ്രീനാരായണ വല്ലഭഭവനം' പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

'പൂണൂല് ഉണ്ടോ എന്നറിയാനല്ലേ ഈ ഷര്‍ട്ട് ഊരുന്നത്', എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു കേരളത്തിലെ ക്ഷേത്രങ്ങളിലെ പ്രവണതയെ വെള്ളാപ്പള്ളി വിമര്‍ശിച്ചത്.

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാറില്ല. അതുകൊണ്ട് ഒരു ദേവീകോപവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്തരുടെ സമ്പത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: sndp yogam general secretary vellappally natesan reaction shirt wearing in temple

Next Story