വനിതാ ലോകകപ്പില് പോര്ച്ചുഗലിന് കന്നിജയം; വിയറ്റ്നാമിനെ തോല്പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

ടെല്മ എന്കാര്ണാകാവോ, കിക നസറെത്ത് എന്നിവരാണ് പോര്ച്ചുഗലിനായി ലക്ഷ്യം കണ്ടത്

dot image

ഹാമില്ട്ടണ്: വനിതാ ലോകകപ്പില് പോര്ച്ചുഗലിന് ആദ്യവിജയം. വിയറ്റ്നാമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കാണ് പോര്ച്ചുഗീസുകാര് മുട്ടുകുത്തിച്ചത്. ടെല്മ എന്കാര്ണാകാവോ, കിക നസറെത്ത് എന്നിവരാണ് പോര്ച്ചുഗലിനായി ലക്ഷ്യം കണ്ടത്. തോല്വിയോടെ വിയറ്റ്നാം ലോകകപ്പില് നിന്ന് പുറത്തായി.

ന്യൂസിലന്ഡിലെ ഹാമില്ട്ടണിലെ വൈക്കാറ്റോ സ്റ്റേഡിയത്തില് നടന്ന മത്സരത്തിലുടനീളം പോര്ച്ചുഗീസുകാരായിരുന്നു ആധിപത്യം പുലര്ത്തിയിരുന്നത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച പോര്ച്ചുഗല് ഏഴാം മിനിറ്റില് തന്നെ ലീഡ് എടുത്തു. ലൂസിയ അല്വസിന്റെ ലോ ക്രോസ് ടെല്മ എന്കാര്ണാകാവോ കൃത്യമായി കണക്ട് ചെയ്യുകയും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ പോര്ച്ചുഗലിന്റെ ആദ്യ വനിതാ ലോകകപ്പ് ഗോള് പിറന്നു. 21-ാം മിനിറ്റില് കിക നസ്റെത്തിലൂടെ പോര്ച്ചുഗീസ് ലീഡ് ഉയര്ത്തി.

രണ്ടാം പകുതിയില് സമനില ഗോളിനായി വിയറ്റ്നാം പരിശ്രമിച്ചെങ്കിലും പോര്ച്ചുഗീസ് പ്രതിരോധം ശക്തമായി നിലകൊണ്ടു. വിയറ്റ്നാം താരം ജോവാന മാര്ച്ചാവോ രണ്ട് തവണ ഗോളിന് അടുത്തെത്തിയെങ്കിലും പോര്ച്ചുഗീസ് ഗോള്കീപ്പര് കിം ട്രാന് മികച്ച സേവുകള് നടത്തി ടീമിന്റെ വല കാത്തു. ഇതോടെ രാജ്യത്തിന്റെ ആദ്യ വനിതാ ലോകകപ്പില് നിന്ന് വിയറ്റ്നാം പുറത്തായി. അതേസമയം വനിതാ ലോകകപ്പിലെ അരങ്ങേറ്റക്കാരായ പോര്ച്ചുഗലിന് നാല് തവണ ചാംപ്യന്മാരായ അമേരിക്കയാണ് ഇനി എതിരാളികള്. അമേരിക്കയെ തോല്പ്പിച്ചാല് പോര്ച്ചുഗലിന് നോക്കൗട്ട് പ്രവേശനം നേടാം.

dot image
To advertise here,contact us
dot image