Top

'കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു'; ലഹരിമാഫിയയെ അടിച്ചമര്‍ത്തുമെന്ന് മന്ത്രി എം ബി രാജേഷ്

അടിയന്തര പ്രമേയത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് മന്ത്രി എം ബി രാജേഷ്

9 Dec 2022 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു; ലഹരിമാഫിയയെ അടിച്ചമര്‍ത്തുമെന്ന് മന്ത്രി എം ബി രാജേഷ്
X

തിരുവനന്തപുരം: ലഹരി ഉപയോഗത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്ന് നോട്ടീസിന് മറുപടി പറയവെ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. മാത്യു കുഴല്‍നാടനാണ് നോട്ടീസ് നല്‍കിയത്.

രാഷ്ട്രീയ സംരക്ഷണം ലഭിക്കുമ്പോഴാണ് ലഹരിമാഫിയ ശക്തമാകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യാമ്പെയിന്‍ നടത്തുന്നത് കൊണ്ട് കേരളത്തിലാണ് കൂടുതലെന്ന് പറയരുത്. ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുന്നു. 263 വിദ്യാലയ പരിസരങ്ങളില്‍ ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥ പരിശോധന ശക്തമാക്കി. പൊലീസ് രജിസ്റ്റര്‍ ചെയ്ത 24563 ലഹരിമരുന്ന് കേസുകളില്‍ 27,088 പേരെ അറസ്റ്റ് ചെയ്തതായും അഴിയൂര്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

ലഹരി എത്തുന്ന വഴികള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അഴിയൂരിലെ മയക്കുമരുന്ന് കേസ് ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ ക്യാമ്പെയിനിനെ കുറിച്ച് പൊലീസുകാര്‍ക്ക് ബോധമില്ല. ലഹരിമാഫിയയ്ക്ക് പൊലീസ് ബന്ധമുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Story Highlights: Minister MB Rajesh's Reply In Assembly

Next Story