
കൊച്ചി: എറണാകുളം മുട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 23കാരന്‍ പിടിയില്‍. തുടങ്ങനാട് സ്വദേശി ജോയല്‍ റോയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 17 വയസ്സുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി ഐ സോള്‍ജിമോന്‍, എസ് ഐ ജബ്ബാര്‍, എസ് സി പി ഒമാരായ നിഷാദ് , അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കി പ്രതിയെ പിടികൂടിയത്.
content highlights: 23-year-old arrested for raping minor girl in Kochi