കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍

ഇവരില്‍ നിന്ന് 20.55 ഗ്രാം വരുന്ന എംഡിഎംഎ പിടിച്ചെടുത്തതായാണ് വിവരം

dot image

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് 20.55 ഗ്രാം വരുന്ന എംഡിഎംഎ പിടിച്ചെടുത്തതായാണ് വിവരം. ഇരുവര്‍ക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു. സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് റിന്‍സി ചെയ്തിരുന്നതായി വിവരമുണ്ട്. ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. റിൻസിയേയും സുഹൃത്തിനേയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരേയും ഉടന്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.

Content Highlights- youtuber and friend arrested held mdma in Ernakulam

dot image
To advertise here,contact us
dot image