Top

'ഫോട്ടോ എടുത്തും പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു'; മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് മന്ത്രി

പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും മന്ത്രി

29 Jan 2023 3:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫോട്ടോ എടുത്തും പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു; മരണ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് മന്ത്രി
X

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി വിമര്‍ശിച്ചു. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

'ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ', മന്ത്രി കൂട്ടിച്ചേര്‍ത്തു.

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലായിരുന്നു പുലി കുടുങ്ങിയത്. കൂട്ടിലെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂടുങ്ങിക്കിടക്കുകയായിരുന്നു. പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Story Highlights: Minister AK Saseendran's Response On Palakkad Tiger Incident

Next Story