Top

മേയര്‍ ആര്യാ രാജേന്ദ്രന്റെ പിഎ സ്ഥാനം ഒഴിയുന്നു

മേയറും പിഎയും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു

25 Feb 2022 3:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേയര്‍ ആര്യാ രാജേന്ദ്രന്റെ പിഎ സ്ഥാനം ഒഴിയുന്നു
X

മേയര്‍ ആര്യാ രാജേന്ദ്രന്റെ പിഎ സ്ഥാനം ഒഴിയുന്നു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചെങ്കിലും അത് പുതുക്കിയില്ല. ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പേഴ്‌സണല്‍ അസിസ്റ്റന്റ്.

മേയറും പിഎയും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷകക്ഷികളുടെ സമരം നടക്കുന്നതിനിടെ പിഎ വിനോദ യാത്ര പോയതില്‍ മേയര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ സമയത്ത് പിഎയെ മാറ്റണമെന്നും മേയര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസമാണ് പിഎ സ്ഥാനമൊഴിയാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Next Story