പാലക്കാട് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടി; അമ്മയ്ക്കും മകനും പരിക്ക്

പരിക്കേറ്റ അമ്മയെയും മകനെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിൽ പടക്കം പൊട്ടി അമ്മയ്ക്കും മകനും പരുക്ക്. നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില (50), മകൻ വിഷ്ണു (28) എന്നിവർക്കാണ് പരുക്കേറ്റത്.

അപകടത്തിൽ വീട്ടുപകരണങ്ങളും തകർന്നു. വിഷുവിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിയുള്ള സ്ഫോടനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ അമ്മയെയും മകനെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: Crackers burst inside Palakkad house; Mother and son injured

dot image
To advertise here,contact us
dot image