'സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്';നാളെ പഠിപ്പുമുടക്കുമെന്ന് എസ്എഫ്ഐ

കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി എം ആർഷോ കുറ്റപ്പെടുത്തി
'സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്';നാളെ പഠിപ്പുമുടക്കുമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ആർഎസ്എസ് പദ്ധതിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഇതിന് ചുക്കാൻ പിടിക്കാൻ ഗവർണർ ഇറങ്ങിയിരിക്കുകയാണ്. സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിക്കുകയാണ്. കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി എം ആർഷോ കുറ്റപ്പെടുത്തി.

ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും അർഷോ വ്യക്തമാക്കി. സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ രാജ്ഭവൻ വളയുമെന്നും കൂട്ടിച്ചേർത്തു.

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പരാമർശത്തിനെതിരെയും ആർഷോ രംഗത്തെത്തി. വിരുദ്ധമായ അഭിപ്രായമാണ് എസ്എഫ്ഐക്ക് ഉള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com