കാസർകോട് മെഡിക്കൽകോളേജിന്റെ പത്താം വാര്‍ഷികം;അടിസ്ഥാന സൗകര്യങ്ങൾ ഇല്ല,നവകേരള യാചന സദസ്സുമായി യുഡിഎഫ്

എൻഡോസൾഫാൻ ദുരിതബാധിത മേഖലയാണെന്ന പരിഗണനയും സർക്കാർ ഈ പത്തു വർഷത്തിനിടയ്ക്ക് നൽകിയില്ലെന്നാണ് ആരോപണം.
കാസർകോട് മെഡിക്കൽകോളേജിന്റെ പത്താം വാര്‍ഷികം;അടിസ്ഥാന സൗകര്യങ്ങൾ ഇല്ല,നവകേരള യാചന സദസ്സുമായി യുഡിഎഫ്

കാസർകോട്: ജില്ലയിൽ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടിട്ട് ഇന്നേക്ക് 10 വർഷം. അടിസ്ഥാന സൗകര്യമോ കിടത്തി ചികിത്സയോ ഡോക്ടർമാരോ ഇല്ലാതെ പേരിനു മാത്രമായി മാറിയിരിക്കുകയാണ് ആശുപത്രി കെട്ടിടം. ആശുപത്രി പ്രവർത്തനങ്ങൾ ഇഴയുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് മെഡിക്കൽ കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് നവ കേരള യാചന സദസ്സ് സംഘടിപ്പിക്കും.

2013 നവംബർ 30 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് കാസർകോട് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്. പിന്നാലെ ഇടത് സർക്കാർ അധികാരത്തിൽ എത്തി. 2023 നവംബർ 30ന് ഇടതു ഭരണം തുടരുമ്പോൾ ഈ അവഗണന തുടരുന്നുവെന്നാണ് ആരോപണം. വിപുലമായ സൗകര്യമോ കിടത്തി ചികിത്സയോ ഡോക്ടർമാരോ ജീവനക്കാരോ സ്ഥിരം സൂപ്രണ്ടോ ഇല്ലാത്ത ആശുപത്രിയാണ് ഇന്നും കാസർകോട് മെഡിക്കൽ കോളേജ്.

എൻഡോസൾഫാൻ ദുരിതബാധിത മേഖലയാണെന്ന പരിഗണനയും സർക്കാർ ഈ പത്തു വർഷത്തിനിടയ്ക്ക് നൽകിയില്ലെന്നാണ് ആരോപണം. പേരിനു മാത്രം പ്രവർത്തിക്കുന്ന ഒപി ന്യൂറോ ഡോക്ടറെ ആശുപത്രിയിൽ നിയമിച്ചിട്ടുണ്ടെങ്കിലും പരിശോധനയ്ക്കോ ചികിത്സയ്ക്കോ വേണ്ട സംവിധാനങ്ങൾ ഇല്ല. കെട്ടിടം നിർമ്മിച്ച കരാറുകാരന് ഇനിയും പണം നൽകാനുണ്ട്.

കാസർകോട് മെഡിക്കൽകോളേജിന്റെ പത്താം വാര്‍ഷികം;അടിസ്ഥാന സൗകര്യങ്ങൾ ഇല്ല,നവകേരള യാചന സദസ്സുമായി യുഡിഎഫ്
'ഹൈക്കോടതി ഗവ. പ്ലീഡർ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി'; യുവതിയുടെ പരാതിയിൽ കേസ്

എല്ലാ സജ്ജീകരണങ്ങളും ചെയ്യുമെന്ന് ഉറപ്പുപറഞ്ഞ ആരോഗ്യ മന്ത്രിയുടെ വാക്കുകൾ വെറും വാഗ്ദാനത്തിൽ ഒതുങ്ങി. ചുരുളഴിയാത്ത നടപടികൾ ആശുപത്രിയുടെ പ്രവർത്തനത്തിന് വിലക്കാകുമ്പോൾ പൂർണ്ണമായ അവഗണന എന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജ് തുറക്കണം എന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് മെഡിക്കൽ കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ഇന്ന് നവ കേരള യാചന സദസ്സ് സംഘടിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com