നെടുങ്കണ്ടത്ത് മരണവീട്ടിൽ സംഘർഷം,യുവാവിന് കുത്തേറ്റു; കേരള കോൺഗ്രസ് (എം) പ്രവർത്തകൻ കസ്റ്റഡിയിൽ

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് കുത്തിയത്

dot image

ഇടുക്കി: മരണവീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിൻസണെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. മലനാട് കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം.

അച്ഛനെ വാക്കർ കൊണ്ട് അടിച്ചുകൊന്നു; മകൻ അറസ്റ്റിൽ

തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജിൻസൻ ഫ്രിജോയെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ഫ്രിജോ അപകടനില തരണം ചെയ്തു.

dot image
To advertise here,contact us
dot image