ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

നവംബർ 3-ന് ഹാജരാകണമെന്ന് കോടതി

dot image


കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. നവംബർ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളി.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.

dot image
To advertise here,contact us
dot image