

റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏറെയും മലയാളികളാണെന്നാണ് പ്രാഥമിക സൂചന. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ 13 പേർ മരിച്ചതായി റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു.
ഒമാനിലേക്ക് വിസ മാറ്റുന്നതിനായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ പോയിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണ്ണവിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇന്ന് രാവിലെ സല്ഖൈമയിലെ അല്‍ വതാന്‍ സ്ട്രീറ്റിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമുള്ള വിവരങ്ങള്‍ വിശ്വസിച്ചാല്‍ മതിയെന്നും അഭ്യൂഹങ്ങളോ വ്യാജ വാര്‍ത്തകളോ പരത്തരുതെന്നോ മന്ത്രാലയം അറിയിച്ചു.
Content Highlights: A tragic bus-truck collision on Al Watan Road in Ras Al Khaimah cause more malayalies passes away and left 14 others injured. The passenger bus was carrying 41 people when it collided with a truck parked on the roadside following a technical malfunction. Authorities are investigating the incident. The identities and nationalities of the deceased have not yet been officially released.