ഗെയ്‌ലിനെ മറികടന്നു; 68 പന്തിൽ 181 റൺസുമായി പ്രിയാൻഷ് ആര്യ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിനെതിരെ നടന്ന മത്സരത്തിൽ 68 പന്തിൽ 181 റൺസ് അടിച്ചുകൂട്ടി ഡൽഹി നായകനും യുവതാരവുമായ പ്രിയാൻഷ് ആര്യ.

ഗെയ്‌ലിനെ മറികടന്നു; 68 പന്തിൽ 181 റൺസുമായി പ്രിയാൻഷ് ആര്യ
Priyansh arya
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിനെതിരെ നടന്ന മത്സരത്തിൽ 68 പന്തിൽ 181 റൺസ് അടിച്ചുകൂട്ടി ഡൽഹി നായകനും യുവതാരവുമായ പ്രിയാൻഷ് ആര്യ.

ഒരു ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന ലോകറെക്കോർഡിനൊപ്പമെത്തി. തമിഴ്‌നാട് ബൗളർമാരെ അടിച്ചുപറത്തിയ പ്രിയാൻഷ് ആര്യ 19 സിക്സറുകളും 7 ഫോറുകളും പറത്തി.

ഒരു ടി20 മത്സരത്തിൽ 19 സിക്സറുകൾ നേടിയ ന്യൂസിലൻഡ് താരം ഫിൻ അലന്‍റെ ലോകറെക്കോർഡിനൊപ്പമാണ് പ്രിയാൻഷ് എത്തിയത്. 2025 ജൂണിൽ മേജർ ലീഗ് ക്രിക്കറ്റിൽ വാഷിംഗ്ടൺ ഫ്രീഡത്തിനെതിരെ സാൻ ഫ്രാൻസിസ്കോ യൂണിക്കോൺസിനായി 51 പന്തിൽ 151 റൺസ് നേടിയപ്പോഴാണ് ഫിൻ അലൻ 19 സിക്സറുകൾ പായിച്ചത്.

18 സിക്സറുകൾ വീതം നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും എസ്റ്റോണിയയുടെ സാഹിൽ ചൗഹാനുമാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.

181 റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും പ്രിയാൻഷ് സ്വന്തം പേരിലാക്കി.

content highlights:Explosive Indian left-handed batter Priyansh Arya smashed a breathtaking 181 runs off just 68 balls, surpassing West Indies legend Chris Gayle's long-standing record for the highest individual score in T20 cricket (175*).

dot image
To advertise here,contact us
dot image