

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കണ്‍ഫേം ടിക്കറ്റ് ലഭിച്ചില്ലെങ്കിലും യാത്ര ചെയ്യാന്‍ അവസരം നല്‍കുന്ന സംവിധാനമാണ് RAC. എന്നാല്‍ RAC സംവിധാനം ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ നിരവധി യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടായി. ഇപ്പോഴിതാ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവില്‍ RAC സംവിധാനം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

RAC എന്നത് Reservation Against Cancellation എന്നതിന്റെ ചുരുക്കപ്പേരാണ്. കണ്‍ഫേം ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. RAC ടിക്കറ്റ് ലഭിക്കുന്ന യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകും. എന്നാല്‍ തുടക്കത്തില്‍ ഓരോ യാത്രക്കാരനും പ്രത്യേകം മുഴുവന്‍ ബെര്‍ത്ത് ലഭിക്കണമെന്നില്ല. സാധാരണയായി ഒരു സൈഡ് ലോവര്‍ ബെര്‍ത്ത് രണ്ട് യാത്രക്കാര്‍ പങ്കിട്ടാണ് ഉപയോഗിക്കുന്നത്. യാത്രയ്ക്കിടെ കണ്‍ഫേം ടിക്കറ്റ് എടുത്ത ഒരാള്‍ യാത്രയ്ക്ക് എത്താതിരിക്കുകയോ ബെര്‍ത്ത് ഒഴിവാകുകയോ ചെയ്താല്‍ നിയമങ്ങള്‍ക്കും ലഭ്യതയ്ക്കും അനുസരിച്ച് RAC യാത്രക്കാരന് മുഴുവന്‍ ബെര്‍ത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഡിജിറ്റല്‍ ടിക്കറ്റ് പരിശോധനയും റെയില്‍വേയുടെ ബുക്കിങ് സംവിധാനത്തിലെ മാറ്റങ്ങളും കാരണം RAC സംവിധാനം തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. കണ്‍ഫേം ടിക്കറ്റെടുത്ത യാത്രക്കാരന്‍ ട്രെയിനില്‍ കയറാതിരുന്നാല്‍ ഒഴിവാകുന്ന ബെര്‍ത്ത് കണ്ടെത്തി മറ്റൊരു യാത്രക്കാരന് അനുവദിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്. കൂടാതെ ഒരു ബെര്‍ത്ത് പങ്കിട്ടുപയോഗിക്കേണ്ടിവരുമ്പോഴും RAC യാത്രക്കാരില്‍നിന്ന് മുഴുവന്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംവിധാനം പരിഷ്‌കരിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ നിലവില്‍ RAC സംവിധാനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രിയുടെ വിശദീകരണം.

60 ദിവസത്തെ ടിക്കറ്റ് ബുക്കിങ് കാലയളവിലും മാറ്റമില്ല
ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള കാലയളവിലും ഇപ്പോള്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള 60 ദിവസത്തെ അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് തുടരും.അതായത് RAC സംവിധാനം നിര്‍ത്തലാക്കുമെന്നോ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് കാലയളവ് മാറ്റുമെന്നോ ഉള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ല.
നിലവിലെ അറിയിപ്പ് പ്രകാരം RAC സംവിധാനവും 60 ദിവസത്തെ മുന്‍കൂര്‍ ബുക്കിങ് കാലയളവും തുടരും. എന്നാല്‍ ഭാവിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ റെയില്‍വേ തീരുമാനിക്കുകയാണെങ്കില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണം. ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ RAC, വെയിറ്റിങ് ലിസ്റ്റ്, കണ്‍ഫേം ടിക്കറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതും യാത്രക്കാര്‍ക്ക് സഹായകരമാണ്.
Content Highlights :Will the RAC ticket system be discontinued? RAC is a system that allows passengers to travel even if they do not receive a confirmed ticket at the time of booking.