'എനിക്ക് 14 വയസുള്ളപ്പോൾ തുടങ്ങിയ ഹേറ്റാണ്…പക്ഷേ എന്നെയത് വളർത്തിയിട്ടേയുള്ളൂ'; ഹൻസിക കൃഷ്ണ

തനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ് താൻ ചെയ്തതെന്നും അതിൽ പ്രശ്നം തോന്നുന്നവരുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണെന്നും നടി പറഞ്ഞു

'എനിക്ക് 14 വയസുള്ളപ്പോൾ തുടങ്ങിയ ഹേറ്റാണ്…പക്ഷേ എന്നെയത് വളർത്തിയിട്ടേയുള്ളൂ'; ഹൻസിക കൃഷ്ണ
Hansika Krishna
dot image

കോൺടെന്റ് ക്രിയേഷൻ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അതിനോടൊപ്പമുള്ള ഹേറ്റിനെക്കുറിച്ചും നടി ഹൻസിക കൃഷ്ണ. തനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ് താൻ ചെയ്തതെന്നും അതിൽ പ്രശ്നം തോന്നുന്നവരുണ്ടെങ്കിൽ അതവരുടെ പ്രശ്നമാണെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യം പറഞ്ഞത്.

'എനിക്ക് 14 വയസുള്ളപ്പോഴാണ് ഞാൻ കോൺടെന്റ് ക്രിയേഷൻ ചെയ്ത് തുടങ്ങുന്നത്. അന്ന് നമ്മുടെ ഫുൾ ഫാമിലി എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞ് തുടങ്ങിയതാണ്. അന്നേ തുടങ്ങിയതാണ് ഈ ഹേറ്റ്. അപ്പോൾ എനിക്കൊരു 14 ഹാഫ് ആ ഒരു ഏജാണ്. ഇങ്ങനെ ഹേറ്റ് കാണുമ്പോൾ അന്ന് ഞാൻ ഭയങ്കര ബോതേടായിട്ട് ചേച്ചിമാരൊടൊക്കെ, ഇതെന്താ ഇങ്ങനെ എല്ലാവരും എന്താ നമ്മളെ ഇങ്ങനെ ഹേറ്റ് ചെയ്യുന്നേ എന്ന് ചോദിക്കുമായിരുന്നു'.

'അന്ന് ഞാൻ എനിക്ക് വല്ല പ്രശ്നവുമുണ്ടോ എന്നൊക്കെ ചിന്തിച്ചിരുന്നു. അപ്പോഴും അച്ഛനും സിസ്റ്റേഴ്‌സൊക്കെ ‘ലൈഫ് അങ്ങനെയാണ്. നീ ഇത് കണ്ട് സാഡായി ഇത് നിർത്തണം എന്നൊന്നും ചിന്തിക്കല്ലേ’ എന്നാണ് പറഞ്ഞത്. കോവിഡ് ടൈമിൽ എനിക്ക് കുറെ ഫ്രീ ടൈം ഉള്ളതുകൊണ്ട് എനിക്കിഷ്ടപെട്ട് ചെയ്തു തുടങ്ങിയതാണ്. പിന്നെ കുറെ സബ്സ്ക്രൈബേഴ്സും ഫോളോവേഴ്സുമൊക്കെ കിട്ടി. അവരും കുറേ പിള്ളേരും ആൾക്കാരൊക്കെ കണ്ട് അവർക്ക് നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ സൈഡിൽ ഒരു ഹേറ്റ്സ് നോക്കിയിട്ട് അവിടെ എനിക്ക് നിർത്താൻ തോന്നിയില്ല. കാരണം എനിക്കവരുടെ ആ സ്നേഹം ഇഷ്ടപ്പെട്ടു', ഹൻസിക പറഞ്ഞു.

'ഇന്ന് ഞാൻ വന്നിട്ട് ഏഴ് വർഷമായി, ഇന്നും ഹേറ്റ് ഉണ്ട്. പക്ഷേ ഞാൻ നോക്കുമ്പോൾ ഞാൻ അവിടന്ന് ഗ്രോ ആയിട്ടേയുള്ളൂ. ഞാൻ അവിടന്ന് താഴേ പോയിട്ടില്ല. ഞാൻ ഇപ്പോഴും എത്തേണ്ട പോയിന്റ് എത്തിയിട്ടൊന്നുമില്ല, ഇമ്പ്രൂവ് ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഹേറ്റ് എന്നുള്ളത് സൈഡിൽ കൂടെ വരും. പക്ഷേ ഞാൻ പോസിറ്റിവിറ്റി മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ. ഹേറ്റ് ഇന്നും നാളെയും എന്നും കാണുമായിരിക്കും. പക്ഷേ എനിക്ക് മുമ്പോട്ട് പോകണമെങ്കിൽ ഞാൻ എന്നെ തന്നെ ആദ്യം വിശ്വസിക്കണം', ഹൻസിക കൂട്ടിച്ചേർത്തു.

Content Highlights: Hansika Krishna talks about her social media handle and negativity

dot image
To advertise here,contact us
dot image