ദുബായ് സ്വർണ്ണവിപണിയിൽ വില വ്യതിയാനമില്ല; ഒരു മാസത്തെ വൻ ഇടിവിന് ശേഷം നിരക്കുകൾ സ്ഥിരതയിലേക്ക്

വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക കണക്കുകൾ പുറത്തുവരുന്നതോടെ സ്വർണ്ണവിലയിൽ കൂടുതൽ വ്യക്തത വരും

ദുബായ് സ്വർണ്ണവിപണിയിൽ വില വ്യതിയാനമില്ല; ഒരു മാസത്തെ വൻ ഇടിവിന് ശേഷം നിരക്കുകൾ സ്ഥിരതയിലേക്ക്
dot image

യുഎഇ സ്വർണ്ണ വിപണിയിൽ ഒരു മാസത്തിനിടെ ഉണ്ടായ വൻ വിലക്കുറവിന് ശേഷം നിരക്കുകൾ സ്ഥിരത കൈവരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ യുഎഇയിൽ സ്വർണ്ണവില ഗ്രാമിന് 35.75 ദിർഹത്തിന്റെ കുറവാണുണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ വാരത്തിൽ വില വ്യതിയാനമില്ലാതെ തുടരുന്നത്.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ പ്രകാരം തിങ്കളാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 498 ദിർഹമാണ് നിരക്ക്. വാരാന്ത്യത്തിൽ ഇത് 499 ദിർഹമായിരുന്നു. മറ്റ് വേരിയന്റുകളായ 22 കാരറ്റ് ഗ്രാമിന് 461 ദിർഹത്തിലും 21 കാരറ്റ് 442 ദിർഹത്തിലും 18 കാരറ്റ് 379 ദിർഹത്തിലും വ്യാപാരം നടത്തുന്നു. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 295.5 ദിർഹമാണ് ഇന്നത്തെ നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്‌‌പോട്ട് ഗോൾഡ് (Spot Gold) വില 0.18 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,132.2 ഡോളറിലെത്തി. എന്നാൽ വെള്ളി വിലയിൽ 0.84 ശതമാനം വർദ്ധന രേഖപ്പെടുത്തി, ഔൺസിന് 60.92 ഡോളറിലാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഡോളർ ശക്തി പ്രാപിച്ചതാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവിലയെ നേരിയ തോതിൽ സ്വാധീനിച്ചത്. എങ്കിലും അമേരിക്കയിൽ ഈ മാസം ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞത് സ്വർണ്ണവില കൂടുതൽ ഇടിയാതെ പിടിച്ചുനിർത്താൻ സഹായിച്ചു.

അമേരിക്കൻ ട്രഷറി ബോണ്ട് ഈൽഡുകൾ ഉയർന്നതും പലിശനിരക്കുകളെക്കുറിച്ചുള്ള യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന തീരുമാനങ്ങളുമാണ് നിലവിൽ സ്വർണ്ണവിലയുടെ ഗതി നിർണ്ണയിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിലെ യുഎസ് സാമ്പത്തിക കണക്കുകൾ പുറത്തുവരുന്നതോടെ സ്വർണ്ണവിലയിൽ കൂടുതൽ വ്യക്തത വരും.

Content Highlights: Gold prices in Dubai remained unchanged on October 5, with 24K gold at Dh499 per gram and 22K at Dh462. The stability follows a sharp decline in September, when global gold prices recorded their biggest monthly fall in months.

dot image
To advertise here,contact us
dot image