യുറഗ്വായ് ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍, ഈഡന്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിച്ചു

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് ഈഡന്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിച്ചത്

യുറഗ്വായ് ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍, ഈഡന്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിച്ചു
dot image

ഇന്ത്യയ്ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് കൊല്‍ക്കത്തയിലെത്തിയ യുറഗ്വായ് ദേശീയ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. ഇന്ത്യയിലെ ഫുട്‌ബോള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ 6-ന് നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനാണ് യുറഗ്വായ് ടീം ഇന്ത്യയിലെത്തിയത്. മത്സരത്തിന് മുന്നോടിയായി ലഭിച്ച ഇടവേളയിലാണ് ടീം അംഗങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചത്.

സ്റ്റേഡിയത്തിലെത്തിയ യുറഗ്വായ് താരങ്ങള്‍ ബാറ്റ് ചെയ്യുകയും പന്തെറിയുകയും ചെയ്ത് ക്രിക്കറ്റിന്റെ ആവേശം നേരിട്ടറിഞ്ഞു. ദക്ഷിണ അമേരിക്കയില്‍ അത്ര ജനപ്രിയമല്ലാത്ത ക്രിക്കറ്റ് കളിക്കാനുള്ള ഈ അപൂര്‍വ്വ അവസരം കളിക്കാര്‍ ഏറെ ആസ്വദിച്ചു. യുറഗ്വായിയുടെ പ്രമുഖ താരങ്ങള്‍ ബാറ്റ് കൈയിലെന്തിനില്‍ക്കുന്ന ചിത്രങ്ങളും, ഈഡന്‍ ഗാര്‍ഡന്‍സിന്റെ പച്ചപ്പുനിറഞ്ഞ പുല്‍മൈതാനത്ത് ചെലവഴിച്ച നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായി.

ഈഡന്‍ ഗാര്‍ഡന്‍സിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും അവിടെ നടന്ന പ്രശസ്തമായ ക്രിക്കറ്റ് പോരാട്ടങ്ങളെക്കുറിച്ചും ക്ലബ്ബ് അധികൃതര്‍ ഉറുഗ്വേ താരങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കി. ക്രിക്കറ്റിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞത് തങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു എന്ന് കളിക്കാര്‍ വ്യക്തമാക്കി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-യുറഗ്വായ് മത്സരത്തിനായി കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ പ്രേമികള്‍ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് യുറഗ്വായ് താരങ്ങള്‍ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചതും ക്രിക്കറ്റ് കളിച്ചതും ഇന്ത്യന്‍ കായികപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

content highlights: Uruguay Football Players Visit Eden Gardens Cricket Stadium in Kolkata

dot image
To advertise here,contact us
dot image