പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

പഞ്ചാബിലെ എല്‍പിയു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശിനിയാണ് മരിച്ച മലയാളി

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
dot image

കോട്ടയം: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.
പഞ്ചാബിലെ എല്‍പിയു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശി ജോസ്‌ന ജോര്‍ജാണ് മരിച്ച മലയാളി.
മണാലിയില്‍ നിന്ന് മടങ്ങിയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ്
അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Content Highlights: Three people, including a Malayali student, died after a tourist bus overturned in Punjab

dot image
To advertise here,contact us
dot image