ബുധനാഴ്ച രാജ്യത്തിന് നിർണായകം; RBI പണനയ സമിതി യോഗത്തിന് തുടക്കം; റിപ്പോ നിരക്കിൽ ആകാംഷ

റിപ്പോ നിരക്കിൽ വർദ്ധനവ് ഉണ്ടായേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് പണനയ സമിതിയുടെ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്

ബുധനാഴ്ച രാജ്യത്തിന് നിർണായകം; RBI പണനയ സമിതി യോഗത്തിന് തുടക്കം; റിപ്പോ നിരക്കിൽ ആകാംഷ
dot image

റിസർവ് ബാങ്ക് പണനയ സമിതിയുടെ മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ഇന്ന് തുടക്കം. റിപ്പോ നിരക്കിൽ വർദ്ധനവ് ഉണ്ടായേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് പണനയ സമിതിയുടെ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. ഒക്ടോബർ ഏഴിനാണ് റിപ്പോ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അടങ്ങിയ ആറംഗ പാനലാണ് ചർച്ചകൾ നടത്തുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി, ആഗോള സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തുന്ന സമിതി റിപ്പോ നിരക്കിൽ മാറ്റം വരുത്തണോ വേണ്ടയോ എന്നതും തീരുമാനിക്കും. മുൻപുള്ള നാല് അവലോകന യോഗങ്ങൾക്ക് ശേഷവും റിപ്പോ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയിരുന്നില്ല. 2025ലാണ് റിപ്പോ നിരക്കിൽ ആർബിഐ അവസാനമായി മാറ്റം വരുത്തിയത്.

Also Read:

നിലവിലെ സാഹചര്യങ്ങളിൽ റിപ്പോ നിരക്ക് വർധിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് സമീപകാലത്തുണ്ടായ വിലക്കയറ്റം റിപ്പോ നിരക്കിനെ ബാധിച്ചേക്കും എന്നാണ് വിവരം. ഓഗസ്റ്റിലെ ആഭ്യന്തര ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയർന്ന നിരക്കായ 4.82% എത്തിനിൽക്കുകയാണ്. തുടർച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പ നിരക്ക് ആർബിഐയുടെ നിശ്ചിത പരിധിക്ക് മുകളിൽ നിൽക്കുന്നത്.

പണപ്പെരുപ്പത്തിന് പുറമെ പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയ്ക്ക് വരും. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ മാറ്റത്തെ ആർബിഐ ചെറുതായി കാണാനിടയില്ല. റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് ഉയർച്ചയാണ് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്.

Content Highlights: The Reserve Bank of India’s Monetary Policy Committee has begun its three-day meeting amid expectations of a possible hike in the repo rate. The decision on the repo rate is scheduled to be announced on October 7.

dot image
To advertise here,contact us
dot image