ഒമാനിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു

വിഭവ സമൃദ്ധമായ സദ്യയോടൊപ്പം കൂട്ടായ്മയിലെ കുട്ടികളും മുതിര്‍ന്നവരുമായ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച പരിപാടികളും കാണികള്‍ക്ക് മികച്ച ദൃശ്യാനുഭവമായി

ഒമാനിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു
dot image

ഒമാനിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മയുടെ ഓണാഘോഷം സംഘടിപ്പിച്ചു. റൂസൈലില്‍ നടന്ന ആഘോഷ പരിപാടികള്‍ സെക്രട്ടറി അന്‍സാര്‍ കുഞ്ഞുമൊയ്തീന്റെ സ്വാഗത പ്രസംഗത്തോട് കൂടി ആരംഭിച്ചു.

കൂട്ടായ്മയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും പ്രസിഡന്റ് റിയാസ് അബ്ദുല്‍ മജീദ് വിശദീകരിച്ചു. വിഭവ സമൃദ്ധമായ സദ്യയോടൊപ്പം കൂട്ടായ്മയിലെ കുട്ടികളും മുതിര്‍ന്നവരുമായ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച പരിപാടികളും കാണികള്‍ക്ക് മികച്ച ദൃശ്യാനുഭവമായി.

കൊടുങ്ങല്ലൂരിന്റെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ പി എസ് റഫീഖ് രചിച്ച് ഷമീര്‍ യൂസഫ് ചിട്ടപ്പെടുത്തിയ ജമാല്‍ ആലപിച്ച കൊടുങ്ങല്ലൂര്‍ തീം സോങ്ങ് വേദിയില്‍ വെച്ച് റിലീസ് ചെയ്തു. സുനില്‍ കാട്ടകത്ത് നന്ദിയും പറഞ്ഞു.

Content Highlights: The Kodungallur Association in Oman organised an Onam celebration featuring community participation and festive programmes, highlighting the cultural traditions and unity of Malayalis in Oman

dot image
To advertise here,contact us
dot image