വിദേശയാത്ര സ്വപ്നം കാണുന്നവരാണോ? അപേക്ഷയിൽ ഈ തെറ്റുകൾ വരുത്തിയാൽ വിസ നിരസിക്കപ്പെട്ടേക്കാം

ചെറിയൊരു പിഴവ് മതി. നിങ്ങളു ടെ യാത്രാ സ്വപ്നത്തിന് മങ്ങലേറ്റേക്കാം. ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദേശയാത്ര സ്വപ്നം കാണുന്നവരാണോ?  അപേക്ഷയിൽ ഈ തെറ്റുകൾ വരുത്തിയാൽ വിസ നിരസിക്കപ്പെട്ടേക്കാം
dot image

വിദേശയാത്രയ്ക്ക് മുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന് വിസ ലഭിക്കുക എന്നതാണ്. ആവശ്യമായ രേഖകളെല്ലാം കൃത്യമായി സമര്‍പ്പിച്ചില്ലെങ്കില്‍ കാര്യം അത്ര എളുപ്പമാവില്ല. അപേക്ഷയിലെ ചെറിയൊരു പിഴവ് പോലും സംശയങ്ങള്‍ ഉയര്‍ത്താന്‍ കാരണമാകാം.
ഓരോ രാജ്യത്തിന്റെയും വിസ നിയമങ്ങളും ആവശ്യമായ രേഖകളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ആദ്യമായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ അപേക്ഷ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വിസ അപേക്ഷയില്‍ സാധാരണയായി സംഭവിക്കാറുള്ള അഞ്ച് പിഴവുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്

പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, യാത്രാ തീയതി തുടങ്ങിയ വിവരങ്ങളില്‍ ചെറിയ തെറ്റ് സംഭവിച്ചാല്‍ പോലും പിന്നീട് പ്രശ്‌നമാകാം. പാസ്പോര്‍ട്ടിലെയും മറ്റ് രേഖകളിലെയും വിവരങ്ങളുമായി അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായി ഒത്തുപോകുന്നുണ്ടോ എന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പരിശോധിക്കണം. പ്രത്യേകിച്ച് പേര് അല്ലെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ പോലുള്ള വിവരങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. അപേക്ഷയിലെ ഓരോ വിവരവും പാസ്പോര്‍ട്ടിലെയും അനുബന്ധ രേഖകളിലെയും വിവരങ്ങളുമായി താരതമ്യം ചെയ്തശേഷം മാത്രം സമര്‍പ്പിക്കുക.

mistakes in your visa application

Also Read:

സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകള്‍ കൃത്യമല്ലാത്തത്

യാത്രയ്ക്കുള്ള ചെലവ് വഹിക്കാന്‍ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടോ എന്നതും ചില രാജ്യങ്ങള്‍ പരിശോധിക്കും. ഇതിനായി ബാങ്ക് സ്റ്റേറ്റ്മെന്റ്, ശമ്പള രേഖകള്‍, ആദായനികുതി രേഖകള്‍ തുടങ്ങിയവ ആവശ്യപ്പെടാം.പഴയതോ വ്യക്തമല്ലാത്തതോ അപേക്ഷയില്‍ നല്‍കിയ വിവരങ്ങളുമായി പൊരുത്തപ്പെടാത്തതോ ആയ സാമ്പത്തിക രേഖകള്‍ സംശയത്തിന് ഇടയാക്കാം.അതുകൊണ്ട് അപേക്ഷയില്‍ പറയുന്ന സാമ്പത്തിക വിവരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രേഖകള്‍ കൃത്യമായി തയ്യാറാക്കണം.

യാത്രയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം വ്യക്തമാക്കാത്തത്

എന്തിനാണ് വിദേശത്തേക്ക് പോകുന്നത് എന്നത് വിസ അപേക്ഷയില്‍ വ്യക്തമായിരിക്കണം. വിനോദയാത്രയ്ക്കാണോ, ജോലിക്കാണോ, പഠനത്തിനാണോ, ബന്ധുക്കളെ സന്ദര്‍ശിക്കാനാണോ പോകുന്നത് എന്നതനുസരിച്ചായിരിക്കണം അപേക്ഷയും അനുബന്ധ രേഖകളും. ഉദാഹരണത്തിന് ടൂറിസ്റ്റ് വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ രേഖകളില്‍ ജോലി ചെയ്യാനാണ് പോകുന്നതെന്ന തരത്തിലുള്ള വിവരങ്ങള്‍ വരുന്നത് പ്രശ്‌നമാകാം. അപേക്ഷയിലെ യാത്രാ ഉദ്ദേശ്യവും അനുബന്ധ രേഖകളും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കണം.

 mistakes in your visa application

Also Read:

വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്നത്

വിസ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ്, ജോലി സംബന്ധമായ വ്യാജ രേഖകള്‍, കൃത്രിമ ഹോട്ടല്‍ ബുക്കിങ് തുടങ്ങിയവ നല്‍കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ഒരു രേഖ കൂടുതല്‍ ശക്തമായി തോന്നിക്കാന്‍ വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഒരിക്കലും നല്ല കാര്യമല്ല. മാത്രമല്ല മറ്റാരെങ്കിലും തയ്യാറാക്കി നല്‍കിയ രേഖയില്‍ തെറ്റുണ്ടെങ്കിലും അതിന്റെ ഉത്തരവാദിത്തം അപേക്ഷകനെയും ബാധിച്ചേക്കാം.

രാജ്യത്തിന്റെ വിസാ ആവശ്യകതകള്‍ കൃത്യമായി പരിശോധിക്കാത്തത്

ഓരോ രാജ്യത്തിനും ഓരോ തരത്തിലുള്ള വിസയ്ക്കും വ്യത്യസ്ത നിയമങ്ങളാണുള്ളത്. അപേക്ഷാ ഫോം, ഫോട്ടോ, ഇന്‍ഷുറന്‍സ്, ബയോമെട്രിക് വിവരങ്ങള്‍, അഭിമുഖം, മറ്റ് രേഖകള്‍ എന്നിവയില്‍ ഏതൊക്കെയാണ് ആവശ്യപ്പെടുന്നതെന്ന് മുന്‍കൂട്ടി മനസ്സിലാക്കണം. അവയില്‍ നിര്‍ബന്ധമായ ഏതെങ്കിലും ഒരു ഘടകം വിട്ടുപോയാല്‍ അപേക്ഷ അപൂര്‍ണ്ണമാകാനും പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ട്രാവല്‍ ഏജന്റിന്റെ നിര്‍ദേശങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ഇമിഗ്രേഷന്‍/വിസ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ കൂടി പരിശോധിക്കുന്നതാണ് സുരക്ഷിതം.

 mistakes in your visa application

Also Read:

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി പരിശോധിക്കാം

  • പാസ്പോര്‍ട്ടിലെ വിവരങ്ങളും അപേക്ഷയിലെ വിവരങ്ങളും ഒന്നുതന്നെയാണോ?
  • ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ടോ?
  • സാമ്പത്തിക രേഖകള്‍ പുതുക്കിയതും വ്യക്തവുമാണോ?
  • യാത്രയുടെ ഉദ്ദേശ്യം എല്ലാ രേഖകളിലും ഒരുപോലെയാണോ?
  • വ്യാജമോ സ്ഥിരീകരിക്കാനാകാത്തതോ ആയ രേഖകള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയോ?
  • ബന്ധപ്പെട്ട രാജ്യത്തിന്റെ ഔദ്യോഗിക വിസാ നിര്‍ദേശങ്ങള്‍ പരിശോധിച്ചോ?

Content Highlights :Important points for first-time visa applicants to note

dot image
To advertise here,contact us
dot image