ചക്കയും കസ്‌കസും പ്രശ്‌നമാണേ…യുഎഇയിലേക്ക് മടങ്ങുന്നവരുടെ ബാഗില്‍ ഇക്കാര്യങ്ങള്‍ പാടില്ല

മറ്റ് എയര്‍ലൈനുകളില്‍ നിന്നും വ്യത്യസ്തമായ കടുത്ത നിബന്ധനകളാണ് ഇത്തിഹാദ് എയര്‍വേഴ്‌സ് മുന്നോട്ട് വെക്കുന്നത്

ചക്കയും കസ്‌കസും പ്രശ്‌നമാണേ…യുഎഇയിലേക്ക് മടങ്ങുന്നവരുടെ ബാഗില്‍ ഇക്കാര്യങ്ങള്‍ പാടില്ല
dot image

വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് തിരികെ മടങ്ങാന്‍ നില്‍ക്കുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതാണ് യുഎഇയുടെ ഏവിയേഷന്‍ ആന്‍ഡ് കസ്റ്റംസ് നിയമങ്ങള്‍. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമങ്ങളെങ്കിലും പ്രവാസികള്‍ക്ക് ഏറെ ഇഷ്ടമുള്ള പലതും കൊണ്ടുപോകാന്‍ സാധിക്കില്ലെന്നത് പലരെയും വിഷമത്തിലാക്കും. എന്നാല്‍ മറ്റ് എയര്‍ലൈനുകളില്‍ നിന്നും വ്യത്യസ്തമായ കടുത്ത നിബന്ധനകളാണ് ഇത്തിഹാദ് എയര്‍വേഴ്‌സ് മുന്നോട്ട് വെക്കുന്നത്.

ചക്ക, ഡ്യൂറിയന്‍, പെഡലായ്, മറാങ് തുടങ്ങിയ മണം അധികമുള്ള പഴങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിന്നും ഇത്തിഹാദ് എയര്‍വേഴ്‌സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വിമാനത്താവളങ്ങളില്‍ പൊതുവായി നിരോധിച്ച പല വസ്തുക്കളും നമുക്ക് പരിശോധിക്കാം. അളക്കുന്ന ടാപ്പ്, ക്രിക്കറ്റ് ബാറ്റുകള്‍, സ്‌കേറ്റ്‌ബോര്‍ഡുകള്‍, മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ദുബായ് വിമാനത്താവളങ്ങളില്‍ വിലക്കുണ്ട്.

അളക്കുന്ന ടാപ്പുകള്‍ ആയുധങ്ങളായി ഉപയോഗിക്കാമെന്നത് കൊണ്ടാണ് വിലക്ക്. എയര്‍പോര്‍ട്ട് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ട് തന്നെ കളിത്തോക്കുകള്‍, അമ്പും വില്ലും തുടങ്ങിയ കളിപ്പാട്ടങ്ങള്‍ക്കും വിലക്കുണ്ട്. ഇന്ത്യന്‍ വീടുകളില്‍ പൊതുവായി കാണുന്ന കസ്‌ക്‌സ് രാജ്യത്തെ ഒരു വിമാനത്താവളത്തിലും അനുവദിക്കില്ല. മയക്കുമരുന്ന് പദാര്‍ത്ഥമായും ലഹരിമരുന്നിന്റെ ഉറവിടമായ പോപ്പി ചെടിയുടെ ഉപോല്‍പ്പന്നമായും കണക്കാക്കുന്നതിനാലാണ് കസ്‌ക്‌സിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. പന്നിയിറച്ചി, ഹലാല്‍ അല്ലാത്ത ഇറച്ചികള്‍ക്കും വിലക്കുണ്ട്. ലഹരി അടങ്ങിയതും മാനസികാവസ്ഥയെ ബാധിക്കുന്നതുമായ മരുന്നുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും ഡോക്ടറുടെ കുറിപ്പടിയും ഉണ്ടെങ്കിലേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു.

ഓരോ വിമാനത്താവളത്തിലും നിരോധിക്കുന്ന വസ്തുക്കളുടെ പ്രത്യേക പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

ദുബായ് വിമാനത്താവളം

ലഹരി പദാര്‍ത്ഥങ്ങള്‍, നിരോധിത രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മൂന്ന് ലെയറുള്ള ഫിഷിങ് നെറ്റുകള്‍, ഏതെങ്കിലും വസ്തുവില്‍ കൊത്തിയെടുത്ത യഥാര്‍ത്ഥ കൊത്തുപണികളും പ്രതിമകളും, റേഡിയോ ആക്ടീവായ വസ്തുക്കള്‍, യുഎഇ നിയമത്തിന് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, പെയിന്റിങ്ങുകള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, വ്യാജ നോട്ടുകള്‍ തുടങ്ങിയവ ദുബായ് വിമാനത്താവളത്തില്‍ വിലക്കിയിട്ടുണ്ട്.

ഷാര്‍ജ വിമാനത്താവളം

ആറ് സെന്റീമീറ്റര്‍ നീളത്തിലുള്ള ബ്ലേഡുകളുള്ള കത്തികള്‍, തോക്കുകള്‍, ആയുധങ്ങള്‍, അഗ്നിശമന ഉപകരണങ്ങള്‍, കംപ്രസ്ഡ് ഓക്‌സിജന്‍, അമോണിയ സൊലൂഷ്യന്‍, ഐസ് പിക്കുകള്‍, ആല്‍പെന്‍സ്റ്റോക്‌സ്, വലിയ കത്രികകള്‍, കളിപ്പാട്ടം, വ്യാജ ആയുധങ്ങള്‍ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്.

അബുദാബി വിമാനത്താവളം

ആയുധങ്ങള്‍, വ്യാജ ആയുധങ്ങള്‍, തീപിടിപ്പിക്കുന്ന വസ്തുക്കള്‍, രാസ വസ്തുക്കള്‍ എന്നിവ വിലക്കിയിട്ടുണ്ട്

Content Highlights: Passengers travelling to the UAE should be aware of items restricted or banned in baggage

dot image
To advertise here,contact us
dot image