യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഉൾപ്രദേശങ്ങളിൽ താപനില ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഞായറാഴ്ച വരെ ഇതേ കാലാവസ്ഥ തുടരും

യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഉൾപ്രദേശങ്ങളിൽ താപനില ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
dot image

യുഎഇയില്‍ ഉൾപ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയിലെ കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം പറയുന്നു.


താരതമ്യേന സാധാരണ കാലാവസ്ഥയായിരിക്കും യുഎഇയിൽ ഉണ്ടാവുക. തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് തീരപ്രദേശങ്ങളിലേക്കും പര്‍വ്വപ്രദേശങ്ങളിലേക്കും എത്തുമ്പോള്‍ മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ എത്തുകയും ചെയ്യും. ഇത് പൊടിക്കാറ്റിനും കാരണമാകുന്നു. അറേബ്യന്‍ ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും നേരിയ തോതില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

തീരപ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 48 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്. ദ്വീപ് പ്രദേശങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താനും പര്‍വ്വതങ്ങള്‍ മലകള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.

ഞായറാഴ്ച വരെ ഇതേ കാലാവസ്ഥ തുടരും. ഇത് കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് കാരണമാകും. എന്നാല്‍ പ്രദേശങ്ങളിൽ കാറ്റ് സാധാരണ ഗതിയിലായിരിക്കും. അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും കാറ്റ് നേരിയതായിരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Content Highlight: Temperatures in parts of the UAE could rise to 48°C, while some areas may also experience rainfall, according to the latest weather forecast

dot image
To advertise here,contact us
dot image