ധനുഷിന്റെ പവർ പാക്ക്ഡ് ഡാൻസിനും പിടിച്ചുനിൽക്കാനായില്ല; രണ്ടേ രണ്ട് ഷോട്ടിൽ പാട്ട് മൊത്തം തൂക്കി മമ്മൂട്ടി

സായ് അഭ്യങ്കറാണ് പാട്ടിന് സംഗീതം നൽകിയിരിക്കുന്നത്.

ധനുഷിന്റെ പവർ പാക്ക്ഡ് ഡാൻസിനും പിടിച്ചുനിൽക്കാനായില്ല; രണ്ടേ രണ്ട് ഷോട്ടിൽ പാട്ട് മൊത്തം തൂക്കി മമ്മൂട്ടി
dot image

ധനുഷ് നായകനാകുന്ന ഓം എന്ന തമിഴ് ചിത്രത്തിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ധനുഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ആദ്യ സിംഗിൾ പുറത്തുവന്നത്. പവർ പാക്കഡ് പാട്ടും ഡാൻസുമായി നിറഞ്ഞുനിൽക്കുന്ന ധനുഷാണ് പാട്ടിലുള്ളത്. എന്നാൽ ലിറിക് വീഡിയോയുടെ അവസാന ഭാഗത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച ഒരു എൻട്രി ഉണ്ടായിരുന്നു, മമ്മൂട്ടിയുടേതായിരുന്നു അത്.

വെള്ള ഷർട്ടും മുണ്ടും ധരിച്ച് നിറഞ്ഞ ചിരിയോടെയും അൽപം ഗൗരവത്തിലുമുള്ള രണ്ട് ഷോട്ടുകൾ മാത്രമാണ് മമ്മൂട്ടി വീഡിയോയിൽ വരുന്നത്. 'തെറിക്കിത് സിയാ എൻട്രി' എന്ന വരികളുടെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ വരവ്. ഇതോടെ കൂടെ മലയാളികൾ സീനിനെ ആഘോഷമാക്കുകയാണ്. പാട്ടിന്റെ കമന്റിൽ നിറയെ മമ്മൂക്കയ്ക്കായുള്ള ആരവങ്ങൾ കേൾക്കാം. മമ്മൂട്ടിയെ വളരെ സുന്ദരമായി പ്രസന്റ് ചെയ്തിട്ടുണ്ടെന്നും കമന്റുകളിലുണ്ട്.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാർത്തികേയൻ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസർ ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ രാജ്കുമാർ പെരിയസാമി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവിൽ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. എന്നാൽ ഏത് ഒടിടി പ്ലാറ്റ്‌ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.

സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം.

Content Highlights: Mammootty gets praised for his screen presence in Dhanush's OM Movie song

dot image
To advertise here,contact us
dot image