

കാനഡയിൽ ചരിത്രം കുറിക്കാൻ സമന്വയ എവർ റോളിങ് ക്രിക്കറ്റ് ടൂർണമെന്റ് ഈഗിൾസ് പാർക്കിൽ. ആഗസ്റ്റ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലാണ് ടൂർണമെന്റ് നടക്കുന്നത്. പ്രശസ്ത ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു.
കാനഡയിൽ ആദ്യമായി ടെന്നീസ് ബോളിൽ നടക്കുന്ന ടി-ടെൻ ക്രിക്കറ്റ് ടൂർണമെന്റാണിത്. ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ടൂർണമെന്റ് എന്ന ഖ്യാതിയും ഈ ടൂർണമെന്റിനെ വ്യത്യസ്തമാക്കുന്നു.
എഡ്മണ്ടനിലെ പ്രശസ്തനായ റിലേറ്റർ നബിൽ ജോൺ ആണ് മുഖ്യ സ്പോൺസർ. ഒന്നാം സമ്മാനക്കരെ കാത്തിരിക്കുന്നത് 3333 CAD അഥവാ രണ്ടേകാൽ ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനക്കാർക്ക് 1111 CAD ,അഥവാ 75000 രൂപയും ലഭിക്കും. 399 CAD , അഥവാ 27000 രൂപയാണ് രജിസ്‌ട്രേഷൻ ഫീ.
content highlights:samanwaya ever rolling cricket tournament starts august 1