മൂന്ന് വർഷമായി യുഎഇയിൽ പ്രവാസിയാണോ?; മോണ്ടിനെഗ്രോ സന്ദർശിക്കാൻ ഇതാ ഒരു സുവർണാവസരം

മോണ്ടിനെഗ്രോ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക വിസ ഇളവിന്റെ ഭാഗമായാണ് ഈ അവസരം ലഭിക്കുന്നത്.

മൂന്ന് വർഷമായി യുഎഇയിൽ പ്രവാസിയാണോ?; മോണ്ടിനെഗ്രോ സന്ദർശിക്കാൻ ഇതാ ഒരു സുവർണാവസരം
dot image

യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. കുറഞ്ഞത് തുടർച്ചയായി മൂന്ന് വർഷമെങ്കിലും സാധുതയുള്ള യുഎഇ റെസിഡൻസ് പെർമിറ്റുള്ളവർക്ക് മുൻകൂട്ടി വിസയില്ലാതെ യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോ സന്ദർശിക്കാം. മോണ്ടിനെഗ്രോ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക വിസ ഇളവിന്റെ ഭാഗമായാണ് ഈ അവസരം ലഭിക്കുന്നത്.

2026 മേയ് ഒന്ന് മുതൽ ആരംഭിച്ച ഈ വിസ രഹിത ഇളവ് 2026 ഒക്ടോബർ ഒന്ന് വരെ നിലവിലുണ്ടാകും. ഈ കാലയളവിൽ യോഗ്യരായ യുഎഇ നിവാസികൾക്ക് വീസയില്ലാതെ മോണ്ടിനെഗ്രോ സന്ദർശിക്കാനും 10 ദിവസം വരെ അവിടെ തങ്ങാനും സാധിക്കും. വിദേശ പാസ്‌പോർട്ടുള്ളവർക്ക് നിശ്ചിത യോഗ്യതകൾ പൂർത്തിയാക്കുന്ന പക്ഷം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ആർക്കൊക്കെ പ്രയോജനപ്പെടുത്താം?

  1. മോണ്ടിനെഗ്രോയിൽ എത്തുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പഴക്കമുള്ള സാധുവായ യുഎഇ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.
  2. യുഎഇയിൽ നിന്ന് മോണ്ടിനെഗ്രോയിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യണം.
  3. സാധുവായ പാസ്‌പോർട്ടും ടൂറിസ്റ്റ് ബുക്കിംഗ് രേഖകളും കൈവശമുണ്ടായിരിക്കണം.

യുഎഇയിൽ നിന്ന് നേരിട്ട് മോണ്ടിനെഗ്രോയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമെ ഈ ഇളവ് ലഭ്യമാകൂ. മറ്റ് രാജ്യങ്ങൾ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഡെസ്റ്റിനേഷൻ മാറ്റങ്ങൾക്കോ മറ്റ് യാത്രകൾക്കോ പ്ലാൻ ചെയ്യുന്നവർ ഒഫീഷ്യൽ സ്രോതസ്സുകൾ വഴി ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

ദുബായിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ

യുഎഇ നിവാസികൾക്ക് ദുബായിൽ നിന്ന് മോണ്ടിനെഗ്രോയിലെ ടിവാറ്റിലേക്ക് നേരിട്ട് യാത്ര ചെയ്യാം. ഫ്ലൈദുബായ് ആഴ്ചയിൽ നാല് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. ഏകദേശം അഞ്ച് മണിക്കൂറും 55 മിനിറ്റുമാണ് യാത്രാ സമയം. ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനുമാണ് മോണ്ടിനെഗ്രോ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Content Highlights: Long-term UAE residents who have completed three years of residency may be able to travel to Montenegro under special entry provisions. Travellers should verify the latest eligibility criteria and travel requirements before departure.

dot image
To advertise here,contact us
dot image