നിങ്ങളുടെ കരള്‍ അപകടത്തിലാണോ? ഹെപ്പറ്റെറ്റിസ് വരാനുള്ള സാധ്യത എങ്ങനെ മനസിലാക്കാം

ഹെപ്പറ്റെറ്റിസ് രോഗത്തിന് മുന്നറിയിപ്പ് ലക്ഷണങ്ങളില്ല.നേരത്തെയുള്ള പരിശോധനകള്‍ എന്തുകൊണ്ടാണ് പ്രയോജനം ചെയ്യുന്നത്

നിങ്ങളുടെ കരള്‍ അപകടത്തിലാണോ? ഹെപ്പറ്റെറ്റിസ് വരാനുള്ള സാധ്യത എങ്ങനെ മനസിലാക്കാം
dot image

കരളിന് ഉണ്ടാകുന്ന നീര്‍വീക്കമാണ് ഹെപ്പറ്റൈറ്റിസ്. വൈറസ് ബാധയാണ് ഹെപ്പറ്റെറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍ അമിതമായ മദ്യപാനം, ചില മരുന്നുകള്‍, ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍, ഫാറ്റി ലിവര്‍ രോഗം, സ്വയംപ്രതിരോധ രോഗങ്ങള്‍, അപൂര്‍വമായ ജനിതക രോഗങ്ങള്‍ എന്നിവയും ഹെപ്പറ്റെറ്റിസ് ഉണ്ടാകാന്‍ കാരണമാകും.

കരള്‍ രോഗങ്ങള്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാക്കാതെ ഉണ്ടാകുന്നവയാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഹെപ്പറ്റെറ്റിസ് പല തരത്തിലുണ്ട്. ചിലത് പൂര്‍ണമായും ഭേദമാകുന്നു. മറ്റ് ചിലത് ലക്ഷണങ്ങള്‍ കാണിക്കാതെ വര്‍ഷങ്ങളോളം ശരീരത്തില്‍ കാണപ്പെടുകയും പിന്നീട് ഗുരുതരമായ കരള്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റെറ്റിസ് A,B,C,D,E എന്നിങ്ങനെയുള്ള വിഭാഗങ്ങളായാണ് രോഗം കാണപ്പെടുന്നത്.ഹെപ്പറ്റെറ്റിസ് രോഗം വളരെ അപൂര്‍വ്വമായി മാത്രമേ ലക്ഷണങ്ങളോടെ പുറത്തുവരുന്നുളളൂ. രോഗങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ഇടയ്ക്കുള്ള പരിശോധനകള്‍ അപകട സാധ്യതാഘടകങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.

 risk of developing hepatitis

ഹെപ്പറ്റെറ്റിസിന്റെ അപകട ഘടകങ്ങളെ മനസിലാക്കാം

ഹെപ്പറ്റെറ്റിസ് പല വഴികളിലൂടെ ബാധിക്കാമെന്ന് ഡോക്ടര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നവയാണ്. അതേസമയം ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രോഗബാധിതമായ രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പടരുന്നു. അമിതമായ മദ്യപാനം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗം, മരുന്നുകളുടെ ദീര്‍ഘകാല, (മേല്‍നോട്ടമില്ലാത്ത) ഉപയോഗം എന്നിവയും കരള്‍ വീക്കത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

 risk of developing hepatitis

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ക്ഷീണം, വയറുവേദന, മഞ്ഞപ്പിത്തം ഇവ രോഗം മൂര്‍ച്ഛിച്ച ശേഷമായിരിക്കും കാണപ്പെടുക
  • രക്തം സ്വീകരിക്കുന്നത് അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിച്ച് ടാറ്റൂ ചെയ്യുകയോ കുത്തിവയ്ക്കുകയോ ചെയ്യുക ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
  • ഗര്‍ഭിണികള്‍ ഹെപ്പറ്റെറ്റിസ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
 risk of developing hepatitis

ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്‌സിനേഷന്‍ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.അതേസമയം സുരക്ഷിതമായ കുത്തിവയ്പ്പ് ശീലങ്ങള്‍ പരിശീലിക്കുക, ടാറ്റൂകള്‍ക്കോ മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കോ വേണ്ടിയുള്ള അണുവിമുക്തമായ ഉപകരണങ്ങള്‍ ഉറപ്പാക്കുക. സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ ഒഴിവാക്കുക എന്നിവയും ഒരുപോലെ പ്രധാനമാണ്.

വാക്‌സിനേഷനുകള്‍ക്കപ്പുറം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ നിലനിര്‍ത്തുന്നതും കരളിനെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മദ്യപാനം പരിമിതപ്പെടുത്തുക, ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, ദീര്‍ഘകാല മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക എന്നിവ കരള്‍ രോഗ സാധ്യത ഗണ്യമായി കുറയ്ക്കും.


ലഖ്നൗവിലെ സുകൃതി ഗ്യാസ്‌ട്രോ ലിവര്‍ ക്ലിനിക്കിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ശുധാകര്‍ പാണ്ഡെ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :How can one recognize the risk of developing hepatitis? Hepatitis does not present with warning symptoms. Why are early screenings beneficial?




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image